വാട്ട്‌സ്ആപ്പ് ഉണ്ടോ? ട്രെയിനുകളിൽ വിശന്നിരിക്കേണ്ട. വാട്ട്‌സ്ആപ്പ് വഴി ട്രെയിനുകളിൽ ഭക്ഷണം എത്തിക്കാൻ റിലയൻസുമായി കൈകോർത്ത് ഐആർസിടിസി

ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്‌ടിക്കുമായി സഹകരിച്ച് ട്രെയിനുകളിൽ ഭക്ഷണം എത്തിക്കാൻ ഐആർസിടിസി. ജിയോ ഹാപ്റ്റികുമായി സഹരിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വഴി ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ നൽകുകയാണ് ഐആർസിടിസിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ്. മറ്റ് ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യാതെ തന്നെ യാത്രക്കാർക്ക് വാട്ട്‌സ്ആപ്പിലൂടെ ചാറ്റ്ബോട്ട് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.

Read Also: ബെർണാഡ് അർനോൾട്ടിനെ വീഴ്ത്തി അദാനി; ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ

ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞാൽ നിമിഷങ്ങൾക്കകം തന്നെ, അതായത് യാത്രയ്ക്കിടയിൽ തന്നെ ഭക്ഷണം യാത്രക്കാർക്ക് അവരുടെ സീറ്റിൽ ലഭിക്കും.ഓർഡർ വിജയകരമായി നൽകുന്നതിന് യാത്രക്കാർ അവരുടെ പിഎൻആർ നമ്പർ നൽകേണ്ടതുണ്ട്. കാരണം,

ട്രെയിനിലായിരിക്കുമ്പോൾ തന്നെ ഇഷ്ട ഭക്ഷണം യാത്രക്കാരാണ് കഴിക്കാൻ സാധിക്കുന്നു. ഇതിനായി യാത്രക്കാർക്ക് +91 7042062070 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് മെസേജ് അയച്ചാൽ മതിയാകും. ഓർഡറുകൾ നൽകുന്നതിന് ആദ്യം ഈ നമ്പറിലേക്ക് പിഎൻആർ നമ്പർ അയച്ച് നല്കണം. മാത്രമല്ല ഏത് സ്റ്റേഷനിൽ എത്തുമ്പോഴാണ് ഭക്ഷണം വേണ്ടെതെന്ന് പറയുകയും വേണം. ഇതിനുള്ള ഓപ്ഷനുകൾ ഈ നമ്പറിൽ നിന്നും ലഭിക്കും അത് തെരഞ്ഞെടുത്താൽ മാത്രം മതിയാകും. പണം ക്യാഷ് ഓൺ ഡെലിവറി ആയും ഓൺലൈൻ പേയ്മെന്റ് ആയും നൽകാം.

Read Also: അദാനി എന്ന ശതകോടീശ്വരന്റെ ആഡംബര ജീവിതം

യാത്രക്കാരന് ഓർഡർ തത്സമയം ട്രാക്ക് ചെയ്യാനും ഫീഡ്‌ബാക്ക് നൽകാനും സാധിക്കും. യാത്രക്കാരൻ, തിരഞ്ഞെടുത്ത സ്റ്റേഷനിൽ എത്തിയാൽ അവരവരുടെ സീറ്റുകളിൽ നിന്നും ഭക്ഷണം സ്വീകരിക്കണം. ഇതിനായി ട്രെയിനിൽ നിന്നും പുറത്തിറങ്ങുകയോ അന്വേഷിച്ച് നടക്കുകയോ വേണ്ട. ബറോഡ, വിജയവാഡ, കാൺപൂർ, തുണ്ഡ്‌ല ജംഗ്ഷൻ എന്നിവയുൾപ്പെടെ 100-ലധികം എ1, എ, ബി വിഭാഗങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഈ പുതിയ സേവനം നിലവിൽ ലഭ്യമാണ് എന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.