Asianet News MalayalamAsianet News Malayalam

Instagram Verification | വേരിഫേക്കഷനു വേണ്ടി വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം

സംശയാസ്പദമായ പെരുമാറ്റമുള്ള അക്കൗണ്ടുകളോട് വീഡിയോ സെല്‍ഫി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പബ്ലിക് റിലേഷന്‍സ് ടീം ട്വിറ്ററില്‍ അറിയിച്ചു. 

Instagram is now using video selfies to confirm users identity
Author
Instagram HQ, First Published Nov 19, 2021, 12:28 PM IST

ക്കൗണ്ട് വേരിഫേക്കഷനു വേണ്ടി വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം ചില ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. അവരുടെ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഒന്നിലധികം കോണുകളില്‍ നിന്ന് എടുത്ത വീഡിയോ സെല്‍ഫി നല്‍കാന്‍ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ നിലവിലെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരു വീഡിയോ സെല്‍ഫി നല്‍കി. കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ ഇന്‍സ്റ്റ പരീക്ഷിക്കാന്‍ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. ബോട്ടുകളെ ഒതുക്കാനാണേ്രത ഈ പരിപാടി. ഇന്‍സ്റ്റാഗ്രാം വളരെക്കാലമായി ബോട്ട് അക്കൗണ്ടുകളുടെ പ്രശ്‌നവുമായി പോരാടുകയാണ്.

സംശയാസ്പദമായ പെരുമാറ്റമുള്ള അക്കൗണ്ടുകളോട് വീഡിയോ സെല്‍ഫി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പബ്ലിക് റിലേഷന്‍സ് ടീം ട്വിറ്ററില്‍ അറിയിച്ചു. ഫീച്ചര്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ആവര്‍ത്തിച്ചു, 'അക്കൗണ്ടിന് പിന്നില്‍ ഒരു യഥാര്‍ത്ഥ വ്യക്തിയുണ്ടോ' എന്ന് സ്ഥാപിക്കാന്‍ അതിന്റെ ടീമുകള്‍ വീഡിയോകള്‍ അവലോകനം ചെയ്യുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് മാറ്റ് നവാര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, ഫോട്ടോ ഷെയറിങ്ങ് ആപ്ലിക്കേഷന്‍ വീഡിയോ സെല്‍ഫികളിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു, അതേസമയം ''ബയോമെട്രിക് ഡാറ്റ ശേഖരിക്കില്ലെന്ന് 'മെറ്റാ' വാഗ്ദാനം ചെയ്യുന്നു.'' ഒരു വീഡിയോ സെല്‍ഫി സമര്‍പ്പിക്കാന്‍ ഉപയോക്താവിനോട് അഭ്യര്‍ത്ഥിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഇതിനോടകം തന്നെ പലരും പങ്ക് വച്ചു. ഫീച്ചര്‍ തുറക്കുമ്പോള്‍, ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് തെളിയിക്കാന്‍ ഒരാളുടെ മുഖത്തിന്റെ എല്ലാ കോണുകളും കാണിക്കുന്ന ഒരു വീഡിയോ ആപ്പ് ആവശ്യപ്പെടുന്നതായി ചിത്രം കാണിച്ചു.

അക്കൗണ്ട് ഉപയോക്താക്കള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഐഡന്റിറ്റി വേരിക്കേഷനു വേണ്ടി ഇതു പ്ലാറ്റ്ഫോമിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ, പ്ലാറ്റ്ഫോമില്‍ വീഡിയോ ദൃശ്യമാകില്ലെന്നും കമ്പനിയുടെ സെര്‍വറുകളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്നും ഇന്‍സ്റ്റാഗ്രാം വാഗ്ദാനം ചെയ്യുന്നു.

ഇതുവരെ, ഈ ഫീച്ചര്‍ പരീക്ഷിക്കുകയാണോ അതോ ക്രമേണ പുറത്തിറക്കുകയാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ഈ പ്രക്രിയയിലൂടെ, പ്ലാറ്റ്ഫോമിലെ വ്യാജ അല്ലെങ്കില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാന്‍ 'മെറ്റാ' നോക്കുന്നു എന്നത് വ്യക്തമാണ്. എല്ലാവരും ഒടുവില്‍ ഒരു വീഡിയോ സെല്‍ഫി സമര്‍പ്പിക്കേണ്ടിവരുമോ എന്നതിനെക്കുറിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല. കമ്പനി അതിന്റെ 'ടേക്ക് എ ബ്രേക്ക്' സവിശേഷതയും പരീക്ഷിക്കുന്നു, ഇത് ഒരു നിശ്ചിത കാലയളവിലേക്ക് ആപ്പ് ഉപയോഗിച്ചതിന് ശേഷം അത് അടയ്ക്കാന്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കും.

Follow Us:
Download App:
  • android
  • ios