2016-ൽ ആംസ്റ്റർഡാമിലെ ഒരു മ്യൂസിയം സന്ദർശിച്ചപ്പോൾ ഒരു പെയിന്‍റിംഗിലെ ഒരു ഉപകരണം ഐഫോണിന് സമാനമായി തോന്നിയതായി ആപ്പിൾ സിഇഒ ടിം കുക്ക് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതിന് ശേഷമാണ് ഈ പെയിന്‍റിഗ് ചര്‍ച്ചയായത്. 

ന്യൂയോര്‍ക്ക്: ഡച്ച് ചിത്രകാരനായ പീറ്റർ ഡി ഹൂച്ചിന്റെ 350 വർഷം പഴക്കമുള്ള ഒരു പെയിന്‍റിംഗും ഐഫോണും തമ്മില്‍ എന്ത്. ഈ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ മുഴങ്ങുന്നത്. ഒരു ഗൃഹാന്തരീക്ഷത്തിന്‍റെ ചിത്രമാണിത്. ഈ ചിത്രം ഒരു 'ടൈം ട്രാവൽ' ആണെന്നാണ് ഇപ്പോള്‍ ചൂടുപിടിക്കുന്ന ചര്‍ച്ച. 

2016-ൽ ആംസ്റ്റർഡാമിലെ ഒരു മ്യൂസിയം സന്ദർശിച്ചപ്പോൾ ഒരു പെയിന്‍റിംഗിലെ ഒരു ഉപകരണം ഐഫോണിന് സമാനമായി തോന്നിയതായി ആപ്പിൾ സിഇഒ ടിം കുക്ക് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതിന് ശേഷമാണ് ഈ പെയിന്‍റിഗ് ചര്‍ച്ചയായത്. 

"യംഗ് വുമൺ വിത്ത് എ ലെറ്ററും എ മെസഞ്ചറും ഇൻ ആൻ ഇന്റീരിയറിൽ" എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. ഇത് 1670-ൽ വരച്ചത്. ഒരു കസേരയിൽ ഇരിക്കുന്ന ഒരു സ്ത്രീ അവളുടെ മടിയിൽ നായയുമായി ഒരു പുരുഷൻ "കത്ത്" കൊണ്ടുവരുന്നത് കാണിക്കുന്നു. ഇടനാഴിയിൽ ഒരു കുട്ടി നിൽക്കുന്നതാണ് പെയിന്റിംഗ്. എന്നിരുന്നാലും, മിസ്റ്റർ കുക്കിന്റെ പ്രസ്താവനയ്ക്ക് ശേഷം ചിത്രത്തിലെ കത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റുകയാണ്. 

ദി ഇൻഡിപെൻഡന്റ് അനുസരിച്ച്, 2016-ൽ ആംസ്റ്റർഡാം സന്ദർശിച്ചതിന് ഒരു ദിവസം കഴിഞ്ഞ് ഒരു പത്രസമ്മേളനത്തിൽ ആപ്പിൾ സിഇഒ ടിം കുക്ക് ഈ ചിത്രം കണ്ടപ്പോള്‍ തനിക്കുണ്ടായ അത്ഭുതം തുറന്നു പറഞ്ഞു. ഐഫോൺ എപ്പോൾ എവിടെയാണ് കണ്ടുപിടിച്ചതെന്ന് ചോദ്യത്തിന് കുക്ക് നല്‍കിയ മറുപടിയാണ് വൈറലായത്. "ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു. ഐഫോൺ കണ്ടുപിടിച്ചത് എപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു എന്നാണ്, പക്ഷേ ഈ പെയിന്‍റിംഗ് കണ്ടശേഷം ഇപ്പോൾ എനിക്ക് ആകാര്യം അത്ര ഉറപ്പില്ല" - എന്നായിരുന്നു ടിംകുക്കിന്‍റെ മറുപടി.

ആ ചിത്രത്തിന്‍റെ കോപ്പിയും ഈ വാര്‍ത്ത സമ്മേളനത്തില്‍ ടിംകുക്ക് കാണിച്ചു. "ഇത് കാണാൻ ബുദ്ധിമുട്ടാണ്, പക്ഷേ അത് (ഐഫോണ്‍) അതില്‍ ഉണ്ടെന്ന് ഞാൻ സത്യം ചെയ്യുന്നു" ടിം കുക്ക് കൂട്ടിച്ചേര്‍ത്തു. അന്നുമുതല്‍ ടൈംട്രാവല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 

പിക്സലില്‍ ബെസ്റ്റ് പിക്സല്‍ 3യെന്ന് കണക്കുകള്‍ ; ടെക് ലോകത്തെ ഞെട്ടിച്ച ഫോണ്‍ വില്‍പ്പന കണക്ക്.!

വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ