Asianet News MalayalamAsianet News Malayalam

ട്വിറ്ററില്‍ ഏറ്റവും വലിയ മാറ്റം വരുന്നു; പ്രഖ്യാപിച്ച് മസ്ക്, ഞെട്ടി സൈബര്‍ ലോകം.!

ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും.

Long form tweets, bookmark button and more: Elon Musk lists upcoming Twitter features
Author
First Published Jan 8, 2023, 1:19 PM IST

ദില്ലി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും  ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്.

ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്‍റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക. 

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു.  ഇപ്പോൾ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വകരുന്നത്.

ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത്  നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീൻഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ് പതിവ്. ഈ  അസംബന്ധം അവസാനിപ്പിച്ച് ട്വീറ്റുകളിൽ ദൈർഘ്യമേറിയ ടെക്‌സ്റ്റ് ചേര്‍ക്കാനുള്ള ഫീച്ചര്‍ ഉടന്‍ വരുമെന്ന് ഇലോണ്‍ മസ്ക് നവംബറില്‍  പറഞ്ഞിരുന്നു.

44 ബില്യൺ ഡോളറിന്റെ ഇടപാടിൽ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയ ശേഷം വരുത്തുന്ന മാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. പുതിയ പരിഷ്കാരത്തോടെ ട്വിറ്ററിനെ മൈക്രോബ്ലോഗിംഗ് സൈറ്റ് എന്ന് വിളിക്കാന്‍ സാധ്യമാണോ എന്ന ചോദ്യവും ഉയരും. 

മസ്കിന്‍റെ പ്രഖ്യാപനത്തോട് സമിശ്രമായാണ് പ്രതികരണങ്ങള്‍ ചിലര്‍ ലോംഗ് ടെക്സ്റ്റ് ട്വീറ്റുകള്‍ എന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തും പറയുന്നുണ്ട്. 

അതേ സമയം ട്വിറ്ററില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കാത്തത് ഇലോണ്‍ മസ്കിന് പുതിയ തലവേദനയാകുന്നു. ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 4നാണ് ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടത്.

എന്നാല്‍ പിരിച്ചുവിടല്‍ നടന്നിട്ട് മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പിരിച്ചുവിട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് ട്വിറ്റര്‍ ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് വിവരം. ഇതോടെ മസ്ക് വീണ്ടും നിയമ നടപടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓഫിസ് ചെലവ് കുറയ്ക്കാൻ മസ്ക്; ജീവനക്കാർ ടോയ്ലറ്റ് പേപ്പർ കൊണ്ടുവരേണ്ടിവരുമെന്ന് റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios