Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ഗുണ നിലവരമുള്ള ബീഫ് ലഭ്യമാക്കും: പുതിയ ബിസിനസ് തുടങ്ങി മാർക്ക് സക്കർബർഗ്

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത്. 
 

Mark Zuckerberg new  venture says he wants to create worlds best beef vvk
Author
First Published Jan 10, 2024, 11:55 AM IST

ന്യൂയോര്‍ക്ക്: മാർക്ക് സക്കർബർഗ് ലോക കോടീശ്വരന്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ള ബിസിനസുകാരമാണ്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്,ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസൺ മെറ്റാവേർസ് എന്നിവ ഇതിൽ ഉൾപ്പെടുന്ന മെറ്റ കമ്പനിയുടെ തലവനാണ് സക്കർബർഗ്. എന്നാൽ അത് മാത്രമല്ല സക്കർബർഗ് പല കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്നുണ്ട്. ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബീഫ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ താൻ ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കുമെന്ന് മെറ്റ സ്ഥാപകന്‍ പറയുന്നു. 

അതിനായി കൊയോലൗ റാഞ്ചിൽ റാഞ്ചിൽ തന്നെ ഉൽപാദിപ്പിക്കുന്ന മക്കാഡമിയ ഭക്ഷണവും ബിയറും കന്നുകാലികള്‍ക്ക് നല്‍കും. കന്നുകാലികളുടെ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍ മക്കാഡാമിയ മരങ്ങൾ നട്ടുപിടിപ്പിക്കും എന്നും സക്കർബർഗ്  പറയുന്നു. ഓരോ പശുവും ഓരോ വർഷവും 5,000-10,000 പൗണ്ട് ഭക്ഷണം നല്‍കുമെന്ന് സക്കർബർഗ് വെളിപ്പെടുത്തുന്നു. 

സക്കർബർഗിന്റെ പുതിയ സംരംഭം കൃഷിയോടുള്ള മെറ്റ മേധാവിയുടെ താൽപ്പര്യം താല്‍പ്പര്യം കാണിക്കുന്നുവെന്നും. ഒപ്പം സുസ്തിരമായ ഒരു ഭക്ഷണ വ്യവസ്ഥ എന്ന രീതിയില്‍ പലപ്പോഴും സംസാരിക്കുന്ന സക്കര്‍ബര്‍ഗിന്‍റെ അതിലേക്കുള്ള ചുവടുവയ്പ്പാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 

എന്നാല്‍ സക്കർബർഗ് തന്‍റെ ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികള്‍ പ്രതിഷേധവുമായി എത്തിയിട്ടിണ്ട്. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായ അവയെ തന്റെ തീൻമേശയിൽ ഭക്ഷണമാക്കാനാണ് ഉദ്ദേശം എന്ന് ഇവര്‍ ആരോപിക്കുന്നു.  

നിർണായക ചുവടുവെപ്പിലേക്ക് രാജ്യം, 'മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ 2025ല്‍, ജൂണില്‍ ആളില്ലാത്ത റോക്കറ്റ്

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; യാത്ര നീണ്ടത് 126 ദിവസം

Follow Us:
Download App:
  • android
  • ios