"കോർപ്പറേറ്റ് ലാഭത്തിന്റെ പേരിൽ കൗമാരക്കാരെ ആക്രമണാത്മകമായി അടിമകളാക്കാനാണ് ഇത്തരം ആപ്പുകള്‍ പ്രശ്നം ഉണ്ടാക്കുന്നു."

ന്യൂയോര്‍ക്ക്: ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം ഇപ്പോള്‍ നിയന്ത്രിക്കുന്നത് മെറ്റയാണ് (Meta). എന്നാല്‍ യുവാക്കളെ വിനാശകരമായ ആസക്തിയിലേക്ക് ആകർഷിക്കുന്ന ആല്‍ഹോരിതങ്ങളാണ് കമ്പനിയുടെ പ്ലാറ്റ്ഫോമില്‍ എന്ന് ആരോപിക്കുന്ന കേസുകള്‍ (Law Suits) ഇപ്പോള്‍ യുഎസില്‍ (USA) ഫയല്‍ ചെയ്യപ്പെട്ടുവെന്നാണ് പുതിയ വാര്‍ത്ത.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അമിതമായ ഉപയോഗം ആത്മഹത്യാശ്രമങ്ങൾക്കും, ആത്മഹത്യകൾക്കും, ഭക്ഷണ രീതിയിലുള്ള മാറ്റങ്ങള്‍, ഉറക്കമില്ലായ്മയ്ക്കും എന്നിവയ്ക്കെല്ലാം കാരണമാകും എന്ന് ആരോപിക്കുന്ന എട്ട് കേസുകളാണ് കഴിഞ്ഞയാഴ്ച യുഎസിലുടനീളമുള്ള കോടതികളിൽ സമർപ്പിക്കപ്പെട്ടത് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. 

കോർപ്പറേറ്റ് ലാഭത്തിന്റെ പേരിൽ കൗമാരക്കാരെ ആക്രമണാത്മകമായി അടിമകളാക്കാനാണ് ഇത്തരം ആപ്പുകള്‍ പ്രശ്നം ഉണ്ടാക്കുന്നു. ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ട ആപ്ലിക്കേഷനുകനുരളാണ് ഇവ" ഈ കേസുകള്‍ നല്‍കിയ നിയമ സ്ഥാപനമായ ബീസ്‌ലി അലനിലെ പ്രിൻസിപ്പൽ അറ്റോർണി ആൻഡി ബിർച്ച്ഫീൽഡ് ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഈ പരാതികള്‍ മെറ്റയ്ക്കും സ്നാപ്പ്ചാറ്റിനും എതിരായ പ്രശ്നങ്ങള്‍ വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരും. കൌരരക്കാരുടെ മാനസികാരോഗ്യത്തിന് ഹാനികരമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കമ്പനി വിസമ്മതിച്ചുവെന്ന മുൻ ഫേസ്ബുക്ക് ജീവനക്കാരന്‍ യുഎസ് കോണ്‍ഗ്രസ് സമിതിക്ക് മുന്നില്‍ സമ്മതിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ കേസുകളും വരുന്നത്. 

അതേ സമയം പ്രസ്തുത കേസുകള്‍ സംബന്ധിച്ച് പ്രതികരിക്കാൻ മെറ്റ വിസമ്മതിച്ചു, എന്നാൽ ഇൻസ്റ്റാഗ്രാമിലെ കുട്ടികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും സമയ പരിധികൾ നിശ്ചയിക്കുന്നതിനുമുള്ള ടൂളുകള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മെറ്റ വക്താവ് പറയുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ഒരു നിമിഷം മാറിനിൽക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന "ടേക്ക് എ ബ്രേക്ക്" എന്ന സംവിധാനവും മെറ്റ വാഗ്ദാനം ചെയ്യുന്നു.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ സൈൻ അപ്പ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വികസിപ്പിച്ചെടുക്കുന്നതിനും. അവര്‍ക്ക് പാകമല്ലാത്ത ഉള്ളടക്കം കണ്ടെത്തുന്നതില്‍ നിന്നും തടയുന്നതിനും സംവിധാനം വികസിപ്പിക്കും എന്നാണ് മെറ്റ പറയുന്നത്. 

കേസുകള്‍ വ്യത്യസ്തം

നവോമി ചാൾസ് എന്ന 22 കാരിയാണ് മെറ്റയ്ക്കെതിരെ കേസ് നല്‍കിയ ഒരാള്‍ ഇവരുടെ പരാതി പ്രകാരം. പ്രായപൂർത്തിയാകുമ്പോൾ തന്നെ മെറ്റാ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും ആസക്തി ആത്മഹത്യയിലേക്കും മറ്റ് കഷ്ടപ്പാടുകളിലേക്കും നയിച്ചുവെന്ന് ആരോപിക്കുന്നു. മിയാമി ഫെഡറൽ കോടതിയിലെ പരാതി പ്രകാരം മെറ്റാ “അവരുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷ, പ്രയോജനം തുടങ്ങിയവയില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നവെന്ന് ഇവര്‍ ആരോപിക്കുന്നു. 

ചാള്‍‍സ് മെറ്റ പ്ലാറ്റ്ഫോമുകള്‍ക്ക് അടിമയായതോടെ മാനസിക വ്യഥകൾ, ജീവിതത്തില്‍ വിരസത എന്നിവ അനുഭവിക്കുന്നു. ഇത് മൂലം ആശുപത്രി, മെഡിക്കൽ ബില്ലുകൾ എന്നിവയ്ക്കായി വലിയ പണ നഷ്ടം സംഭവിച്ചെന്ന് മിയമി ഫെഡറല്‍ കോര്‍ട്ടില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. വികലമായ ഡിസൈൻ, മുന്നറിയിപ്പ് നൽകുന്നതിൽ പരാജയം, വഞ്ചന, അശ്രദ്ധ എന്നിവയെല്ലാം വിവിധ കേസുകളില്‍ മെറ്റയ്ക്കെതിരെ ആരോപിക്കുന്നു. ടെക്സസ്, ടെന്നസി, കൊളറാഡോ, ഡെലവെയർ, ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയിസ്, മിസോറി എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളിലാണ് വിവിധ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.