Asianet News MalayalamAsianet News Malayalam

ലോക ജനസംഖ്യയുടെ എത്ര ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു?; അതിശയിപ്പിക്കുന്ന കണക്ക് ഇങ്ങനെ.!

കഴിഞ്ഞ വര്‍ഷം ഇത് 52 ശതമാനമായിരുന്നു. ലോകത്ത് ആകെയുള്ള മൊബൈൽ ഇന്റർനെറ്റ് വരിക്കാർ 460 കോടിയാണ്. കഴിഞ്ഞ കൊല്ലം ഇത് 430 കോടിയായിരുന്നു. 

shocking-report-reveals-4-3-billion-people-connected vvk
Author
First Published Oct 20, 2023, 7:57 AM IST

ലോകത്താകെ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായിട്ടുള്ളത് 430 കോടി പേര്‍ക്ക്. ജിഎസ്എം അസോസിയേഷന്റെ 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്‌മാർട്ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ലോകത്തെ ജനങ്ങള്‍ സാങ്കേതികപരമായി പകുതിയായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. സ്മാർട്ഫോണും മൊബൈൽ ഇന്റർനെറ്റും കൂടുതല്‍ പേരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ഡിവൈഡ് നിലനില്‍ക്കുന്നുണ്ട്. ലോകജനസംഖ്യയുടെ 55 ശതമാനം പേർക്കും നിലവില്‍ സ്മാര്‍ട്ട് ഫോണുണ്ട്. 

കഴിഞ്ഞ വര്‍ഷം ഇത് 52 ശതമാനമായിരുന്നു. ലോകത്ത് ആകെയുള്ള മൊബൈൽ ഇന്റർനെറ്റ് വരിക്കാർ 460 കോടിയാണ്. കഴിഞ്ഞ കൊല്ലം ഇത് 430 കോടിയായിരുന്നു. ഏഷ്യ, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഭൂരിഭാഗം ഉപയോക്താക്കളും 4ജി ഫോൺ ഉപയോഗിക്കുന്നവരാണ്. 

എന്നാല്‍ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 3ജിയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഉപകരണങ്ങളുടെ വില കുറയുന്നതും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയുമാണ് ഉപയോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. 

ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഇവരിൽ ഏകദേശം  60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോക്താക്കളാണെന്നായിരുന്നു അത് ചൂണ്ടിക്കാണിച്ചത്. 

സോഷ്യൽ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് യുവതലമുറയുടെത്.  ഇത് നെഗറ്റീവ് അനുഭവങ്ങൾക്ക് കാരണമാകും. സോഷ്യൽ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്.  

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത്യവശ്യമായിരുന്ന, കാത്തിരുന്ന പ്രത്യേകത ഇതാ എത്തി; ഫീച്ചര്‍ ഇങ്ങനെ

പാസ്വേഡ്, ജന്മദിനമോ വർഷമോ മൊബൈൽ നമ്പറോ ഒക്കെയാണോ? എങ്കിൽ ഇതും പണിതരും! ഹാക്കിങ്ങിന് പുതിയ രീതിയെന്ന് പൊലീസ്

​​​​​​​Asianet News Live
 

Follow Us:
Download App:
  • android
  • ios