റഷ്യന്‍ സേന ഉതിര്‍ത്ത 7.62 എംഎം ബുള്ളറ്റ് യുക്രൈന്‍ സൈനികന്‍റെ നെഞ്ച് തുളയ്ക്കേണ്ടതായിരുന്നു. എന്നാല്‍  ഫോണിലാണ് അത് തുളച്ച് കയറിയത്. 

കീവ്: യുക്രൈന്‍ റഷ്യ യുദ്ധ മുഖത്ത് നിന്നുള്ള അനവധിയായി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതില്‍ ഏറ്റവും പുതിയ വീഡിയോയാണ് അത്ഭുതകരമായി റഷ്യന്‍ വെടിയുണ്ടയില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ട യുക്രൈന്‍ സൈനികന്‍റെ വീഡിയോ. വാര്‍ത്ത ഏജന്‍സി എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വീഡിയോ യുക്രൈന്‍ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍റിലുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഉക്രെയ്‌നിൽ ഒരു സൈനികന്റെ ജീവൻ സ്‌മാർട്ട്‌ഫോൺ എങ്ങനെ രക്ഷിച്ചു എന്നതാണ് ഈ വൈറല്‍ വീഡിയോയുടെ അടിസ്ഥാനം. 'സ്മാര്‍ട്ട്ഫോണ്‍ എന്റെ ജീവന്‍ രക്ഷിച്ചു' എന്ന പേരില്‍ സൈനികന്‍ തന്നെയാണ് ഈ വീഡിയോ സ്റ്റാറ്റസ് ആക്കിയിരുന്നത് എന്നാണ് വിവരം.

റഷ്യന്‍ സേന ഉതിര്‍ത്ത 7.62 എംഎം ബുള്ളറ്റ് യുക്രൈന്‍ സൈനികന്‍റെ നെഞ്ച് തുളയ്ക്കേണ്ടതായിരുന്നു. എന്നാല്‍ ഫോണിലാണ് അത് തുളച്ച് കയറിയത്. ബുള്ളറ്റ് ഇപ്പോഴും ഫോണില്‍ തന്നെ കാണാം. 

അതേ സമയം യുക്രൈന്‍ റഷ്യ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇതുവരെ യുദ്ധത്തിന് ഒരു അന്ത്യം ഉണ്ടാകുന്നതായി സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Scroll to load tweet…

ഇപ്പോള്‍ വൈറലായ വീഡിയോയില്‍ ഫോണ്‍ തന്‍റെ ജീവന്‍ രക്ഷിച്ച കാര്യം സൈനികന്‍ തന്‍റെ ഒരു സഹപ്രവര്‍ത്തകനോട് യുദ്ധ മുന്നണിയില്‍ വിവരിക്കുന്നതാണ് കാണിക്കുന്നത്. പാശ്ചത്തലത്തില്‍ വെടി ശബ്ദങ്ങള്‍ കേള്‍ക്കാം. 

കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ സൈനിക അധിനിവേശം ആരംഭിച്ചത്. യുക്രൈന്‍റെ സൈനിക സംവിധാനങ്ങളെ ലക്ഷ്യം വച്ച് മാത്രമാണ് തങ്ങളുടെ സൈനിക നടപടി എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 

യുക്രൈനില്‍ ബോംബാക്രമണം തുടർന്ന് റഷ്യ; അഞ്ചുപേർ കൊല്ലപ്പെട്ടു, പലായനം ചെയ്തവര്‍ യുക്രൈനിലേക്ക് മടങ്ങുന്നു

കീവ്: യുക്രൈന്‍ (Ukraine) നഗരങ്ങളിൽ കനത്ത ബോംബാക്രമണം തുടർന്ന് റഷ്യ (Russia). കാർഖീവില്‍ (Kharkiv) നടന്ന ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. മൈകോലൈവിലും കനത്ത ആക്രമണമാണ് നടക്കുന്നത്. മരിയോ പോളിൽ ഞായറാഴ്ച്ചയ്ക്കകം കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് യുക്രൈൻ തള്ളി. ഇവിടെ കനത്ത പോരാട്ടം തുടരുകയാണ്. അതേസമയം യുക്രൈനിൽ നിന്നും

സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തിരികെ എത്തിതുടങ്ങി. കഴിഞ്ഞ ദിവസം മാത്രം പോളണ്ടിൽ നിന്നും 22,000 പേരാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. കീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും താമസക്കാർ ഒഴിയണമെന്ന് മേയർ അടക്കമുള്ളവർ ആവശ്യപ്പെടുന്നതിനിടെയാണ് കൂടുതൽ ആളുകൾ തിരിച്ചെത്തുന്നത്. അതിനിടെ മറ്റൊരു റഷ്യൻ സേനാ ജനറൽ കൂടെ യുക്രൈനില്‍ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ ജനറൽമാരുടെ എണ്ണം ഏഴായി.