ഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണില്‍ ടിക്ടോക്ക് വിവരം ചോര്‍ത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഏപ്രില്‍ മാസത്തിലെ ഈ പ്രശ്നം പരിഹരിച്ചുവെന്ന് പറയുന്ന ടിക്ടോക് എന്നാല്‍ ഒന്നും ചെയ്തില്ലെന്നാണ് പ്രധാന വിമര്‍ശനം.

ഇവിടെ വായിക്കാം - ഐഫോണില്‍ 'ചാരപ്പണി' കൈയ്യോടെ പിടിക്കപ്പെട്ട് ടിക്ടോക്ക്; പ്രമുഖ ആപ്പുകളും സംശയത്തില്‍

എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആശങ്കയിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എആര്‍എസ് ടെക്നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം  തലാല്‍ ഹജ് ബക്കറി, ടോമി മെയ്സ്ക് എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട പഠനപ്രകാരം ടിക്ടോക്കിന്‍റെ രീതിയില്‍ ഐഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന 53 ആപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ആപ്പുകള്‍ ആപ്പിള്‍ ക്ലിപ്പ് ബോര്‍ഡിലെ കാര്യങ്ങള്‍ വായിക്കാന്‍ പ്രാപ്തമാണെന്നും, ഇത്തരം വിവരങ്ങള്‍ വായിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.

സംശയകരമായി തോന്നുന്ന ആപ്പുകള്‍ മാത്രമല്ല നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളും ഈ ഗണത്തില്‍പ്പെടുന്നു എന്നതാണ് ഇത് വാര്‍ത്ത പ്രധാന്യം നേടാന്‍ കാരണം. മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് വന്നുവെങ്കിലും അടുത്തിടെ ഐഒഎസ് 14 അപ്ഡേറ്റിലെ ഫീച്ചറിലൂടെ ക്ലിപ്പ്ബോര്‍ഡിലെ വിവരങ്ങള്‍ ഏത് ആപ്പ് മനസിലാക്കുന്നു എന്ന അലര്‍ട്ട് ഫീച്ചര്‍ വന്നതോടെ ടിക്ടോക്ക് അടക്കമുള്ള ആപ്പുകളുടെ ചോര്‍ത്തല്‍ സ്വഭാവം പുറത്തായി അതിനെ തുടര്‍ന്നാണ് വീണ്ടും ഈ ഗവേഷണം ശ്രദ്ധേയമായത്.

എന്നാല്‍ 10 ശതമാനം ആപ്പുകള്‍ എങ്കിലും നേരത്തെ ഈ പ്രശ്നം പരിഹരിച്ച് അപ്ഡേറ്റ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ അത്തരത്തില്‍ നടത്തിയ ടിക്ടോക്കിന്‍റെ പ്രശ്നം ഇപ്പോഴും തുടരുന്നു എന്നതാണ് ഇപ്പോള്‍ പ്രശ്നം വീണ്ടും രൂക്ഷമാക്കുന്നത്.

പ്രശ്നമുള്ള ആപ്പുകള്‍ ഇവയാണ്, നിങ്ങളുടെ ഐഫോണില്‍ ഈ ആപ്പുകളുണ്ടോ എന്ന് ശ്രദ്ധിക്കുക

വാര്‍ത്ത ആപ്പുകള്‍- ABC News, Al Jazeera English, CBC News, CBS News, CNBC
Fox News, News Break, New York Times, NPR, ntv Nachrichten, Reuters, Russia Today 
Stern Nachrichten , The Economist , The Huffington Post, The Wall Street Journal
Vice News 

ഗെയിമുകള്‍:

8 Ball Pool
AMAZE!!!
Bejeweled
Block Puzzle
Classic Bejeweled
Classic Bejeweled HD
FlipTheGun
Fruit Ninja
Golfmasters
Letter Soup
Love Nikki
My Emma
Plants vs. Zombies Heroes
Pooking – Billiards City
PUBG Mobile
Tomb of the Mask
Tomb of the Mask: Color
Total Party Kill 
 
സാമൂഹ്യ മാധ്യമങ്ങള്‍:
TikTok
ToTalk 
Truecaller
Viber
Weibo 
Zoosk

മറ്റ് ആപ്പുകള്‍:

10% Happier: Meditation
5-0 Radio Police Scanner
Accuweather
AliExpress Shopping App
Bed Bath & Beyond
Hotels.com 
Hotel Tonight
Overstock
Pigment
Recolor Coloring Book to Color 
Sky Ticket