Asianet News MalayalamAsianet News Malayalam

WhatsApp : വീഡിയോ കോളില്‍ 'അവതാര്‍'; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അവതാർ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം അവതാർ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉടനെ വാട്സാപ്പ് അവതരിപ്പിച്ചേക്കും. 

WhatsApp Found to Be Testing Memoji Like Avatars for Video Calls
Author
Delhi, First Published Jul 1, 2022, 12:30 PM IST

വാട്സ്ആപ്പ് വീഡിയോ കോളുകളിൽ അവതാർ ഫീച്ചർ വരുന്നു. ബിറ്റ്‌മോജി അഥവാ മെമോജിക്ക് പകരമായി വാട്സ്ആപ്പ് സ്വന്തമായി അവതാർ ഓപ്ഷനുകൾ നിർമ്മിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകകള്‍. വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും.  ആപ്പിൾ ഇക്കോസിസ്റ്റത്തിൽ ഇത്തരത്തിലുള്ള മെമോജി  ലഭ്യമാണ്. പുതിയ അപ്ഡേഷൻ വരുന്നതോടെ വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കിടയ്ക്ക് ഉപയോക്താക്കൾക്ക് അവരുടെ അവതാറിലേക്ക് മാറാൻ കഴിഞ്ഞേക്കും.  ഐഒഎസിലുള്ള വാട്ട്‌സ്ആപ്പിൽ   ഉപയോക്താക്കൾക്ക് മറ്റ് ഗ്രൂപ്പംഗങ്ങൾ അറിയാതെ ലെഫ്റ്റഡിക്കാനുള്ള ഓപ്ഷൻ ആഡ് ചെയ്യുമെന്ന് പറയപ്പെടുന്നു. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബ്ലർ ടൂൾ പരീക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അവതാർ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം അവതാർ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉടനെ വാട്സാപ്പ് അവതരിപ്പിച്ചേക്കും. ഒരു അവതാർ നിർമിച്ചു കഴിഞ്ഞാൽ അത് ചാറ്റുകളിലും ഗ്രൂപ്പുകളിലും ഷെയർ ചെയ്യാവുന്ന തരത്തില്‌ സ്റ്റിക്കറുകളായി ലഭ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു. ഐഫോൺ, ഐപാഡ് ഉപകരണങ്ങളിൽ മെമോജി പ്രവർത്തിക്കുന്നത് പോലെയാണ് ഇത്.വാട്ട്‌സ്ആപ്പിൽ അവതാർ എങ്ങനെ, എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ മെറ്റ വെളിപ്പെടുത്തിയിട്ടില്ല. ബീറ്റാ ടെസ്റ്ററുകൾക്ക് പോലും ഈ ഫീച്ചർ ഇതുവരെ ലഭ്യമായിട്ടില്ല.

വീഡിയോ കോളുകൾക്കുള്ള അവതാറിന് പുറമേ, ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്നതിനുള്ള ഓ പ്ഷൻ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തിലാണ് ആൻഡ്രോയിഡിൽ ഇത് ആദ്യം കണ്ടെത്തിയത്. ഐഒഎസ് ബീറ്റ പതിപ്പ് 22.14.0.71-നുള്ള വാട്ട്‌സ്ആപ്പ് ഐഫോൺ ഉപയോക്താക്കൾക്കായാണ് ഇതിന്റെ ടെസ്റ്റിങ് നടത്തിയതെന്ന് വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നു.

ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് നിർദ്ദേശിക്കാൻ വാബെറ്റ് ഇൻഫോ ഒരു സ്ക്രീൻഷോട്ട് പങ്കിട്ടു. എന്തായാലും ഇപ്പോൾ ഇത് ഉപയോക്താക്കൾക്ക് ലഭ്യമല്ല. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബ്ലർ ടൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വാബെറ്റ് ഇൻഫോ പ്രത്യേകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  വാട്സാപ്പിൽ  മറ്റുള്ളവരുമായി ചാറ്റ് ആരംഭിക്കുന്നതിന് മുമ്പ് അയയ്ക്കുന്ന ചിത്രങ്ങളുടെ ഏതെങ്കിലും ഭാഗങ്ങൾ മങ്ങിക്കാൻ ഈ ഓപ്ഷൻ നിങ്ങളെ സഹായിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് കഴിഞ്ഞ വർഷമാണ് ബ്ലർ ടൂൾ അവതരിപ്പിക്കുമെന്ന വാർത്ത പുറത്തു വന്നത്. ഇതേ ടൂൾ ഇപ്പോൾ ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ് ക്ലയന്റിലും പരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.  എപ്പോൾ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Follow Us:
Download App:
  • android
  • ios