Asianet News MalayalamAsianet News Malayalam

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്; പ്രത്യേകത ഇങ്ങനെ

പ്ലേ വൺസിന് ഒപ്പം അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചറാണ് ഹ്രസ്വ വീഡിയോ സന്ദേശം. ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഈ ഫീച്ചറ്‍ അവതരിപ്പിക്കുന്നത്.

WhatsApp new feature audio messages sent will be playable only once vvk
Author
First Published Mar 31, 2023, 9:27 PM IST

ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. 

ഒരു തവണ മാത്രം റീസിവറിന് കാണാന്‍ കഴിയുന്ന രീതിയിൽ  ചിത്രങ്ങളും വിഡിയോകളും അയക്കാൻ കഴിയുന്ന ഫീച്ചറാണ് വ്യൂ വൺസ്. തുറന്നു നോക്കുന്ന കണ്ടന്റ് സേവ് ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ സാധിക്കില്ല.പ്ലേ വൺസ് ഓപ്ഷൻ വരുന്നതോടെ ഓഡിയോ മെസെജുകൾ സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ, റെക്കോർഡ് ചെയ്യാനോ ആകില്ല. വാട്ട്സാപ്പിന്റെ ബീറ്റ ടെസ്റ്റർമാർക്കായി വൈകാതെ ഈ ഓപ്ഷൻ അവതരിപ്പിക്കും. തുടർന്ന് എല്ലാ യൂസർമാർക്കും ഇത് ലഭ്യമാക്കാനാണ് നീക്കം.

പ്ലേ വൺസിന് ഒപ്പം അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചറാണ് ഹ്രസ്വ വീഡിയോ സന്ദേശം. ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഈ ഫീച്ചറ്‍ അവതരിപ്പിക്കുന്നത്. ഐഫോൺ ഉപയോക്താക്കളെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചറാണിത്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോർട്ട് അനുസരിച്ച്  ഓഡിയോ സന്ദേശങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന ഫീച്ചറാണിത്.  വീഡിയോ മെസെജ് റെക്കോർഡുചെയ്യുമ്പോൾ ഉപയോക്താക്കൾ ക്യാമറ ബട്ടൺ ടാപ്പുചെയ്‌ത് പിടിക്കണം. 

ഈ വീഡിയോ മെസെജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നതാണ്. പ്ലേ വൺസ് ഫീച്ചർ പോലെ ഈ ഹ്രസ്വ വീഡിയോ സന്ദേശങ്ങളും സേവ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ കഴിയില്ല. എന്നാല്‍ മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനോ, സ്ക്രീൻ റെക്കോർഡ് ചെയ്യാനോ കഴിയുമെന്നത് ശ്രദ്ധേയമാണ്. ഈ ഫീച്ചറുകള്‍ അധികം വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് പതിപ്പിലും എത്തുമെന്നാണ് സൂചന.

പലര്‍ക്കും വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചു; കാരണം ഇതാണ്, പരിഹാരവും ഉണ്ട്.!
 

Follow Us:
Download App:
  • android
  • ios