Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് വീഡിയോ കോളിൽ വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ പ്രേത്യേകതകള്‍

സ്പാം കോളുകളും തടയാൻ ഇത് വഴി സാധിക്കും. വാട്ട്സ്ആപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‌ 15 പേരെ വരെ ഒരേ സമയം ആഡ് ചെയ്യാൻ കഴിയുന്ന ഫീച്ചർ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. 

WhatsApp New Features From Landscape Mode For Video Calls To New Sticker Tray vvk
Author
First Published Jul 26, 2023, 7:23 AM IST

സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ.  വാട്ട്സാപ്പിന്‍റെ ‌ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ്  വാട്ട്സ്ആപ്പ്  ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്.

അജ്ഞാത കോളർ ഫീച്ചർ സൈലന്‍റ് ആക്കുന്ന  സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫംഗ്‌ഷൻ ഉടനെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇൻകമിംഗ് കോളുകൾ നിയന്ത്രിക്കാൻ  ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളർമാരിൽ നിന്നുള്ളവ. സെറ്റിംഗ്സ് - പ്രൈവസി - കോളുകൾ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ സൈലന്‍റ് ആക്കാൻ  ഉപയോക്താക്കൾക്ക് കഴിയും.  

സ്പാം കോളുകളും തടയാൻ ഇത് വഴി സാധിക്കും. വാട്ട്സ്ആപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‌ 15 പേരെ വരെ ഒരേ സമയം ആഡ് ചെയ്യാൻ കഴിയുന്ന ഫീച്ചർ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. നേരത്തെ ഇത് ഏഴായിരുന്നു.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്പിന്റെ ഫീച്ചറാണ് ചാറ്റ് ലോക്ക്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ.  

അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.അനുവാദമില്ലാതെ ഉപയോക്താവിന്‍റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക.ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും  ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.

ചന്ദ്രയാൻ-3 അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും

എന്തുകൊണ്ട് ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ പേര് 'എക്സ്' എന്നാക്കി.!

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് 

Follow Us:
Download App:
  • android
  • ios