Asianet News MalayalamAsianet News Malayalam

കൂടുതല്‍ സ്വകാര്യത ഉറപ്പാക്കി വാട്‌സ്ആപ്പ്; 'അത്തരം ആശങ്കകള്‍ ഇനി വേണ്ട'

കൂടുതല്‍ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഓഡിയോ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചതെന്ന് മെറ്റ. 

whatsapp new features whatsapp introduces view once for voice messages joy
Author
First Published Dec 9, 2023, 7:54 AM IST

വാട്‌സ്ആപ്പിലെ വോയ്‌സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2021ല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി അവതരിപ്പിച്ച വ്യൂ വണ്‍സ് ഫീച്ചറിന് സമാനമാണ് ഇതെന്നും കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. കൂടുതല്‍ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഓഡിയോ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ശബ്ദ സന്ദേശം മറ്റൊരാള്‍ക്ക് കൈമാറുമെന്ന ആശങ്ക ഇനി വേണ്ടെന്നും പുതിയ ഫീച്ചര്‍ ഓണാക്കി ശബ്ദ സന്ദേശം ധൈര്യമായി അയക്കാമെന്നും മെറ്റ വ്യക്തമാക്കി.

ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ ഓരോ തവണയും തെരഞ്ഞെടുക്കണം. വ്യൂ വണ്‍സായി ലഭിക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍ തന്നെ ഓപ്പണ്‍ ചെയ്യണമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. കാലാവധി കഴിഞ്ഞാല്‍ സന്ദേശം ഓപ്പണാകില്ല. ഇവ ഫോര്‍വേഡ്, സേവ്, സ്റ്റാര്‍ എന്നിവയും ചെയ്യാനാകില്ല. വ്യൂ വണ്‍സായി അയക്കുന്ന സന്ദേശങ്ങള്‍ ഓപ്പണാക്കിയില്ലെങ്കില്‍ പിന്നീട് ബാക്ക് അപ്പ് ചെയ്യാനാകുമെന്ന മെച്ചമുണ്ടെന്നും കമ്പനി വ്യക്തമാക്കി. 'എല്ലാ സ്വകാര്യ സന്ദേശങ്ങളെയും പോലെ അപ്രത്യക്ഷമാകുന്ന വോയ്‌സ് സന്ദേശങ്ങളും ഡിഫോള്‍ട്ടായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുണ്ട്. സന്ദേശം അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശം കാണാനും കേള്‍ക്കാും കഴിയൂ.' കമ്പനിക്ക് പോലും അത് ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നും മെറ്റ അറിയിച്ചു. ശബ്ദ സന്ദേശങ്ങളുടെ വ്യൂ വണ്‍സ് ഫീച്ചര്‍ വരും ദിവസങ്ങളില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്നും മെറ്റ അറിയിച്ചു. 

നേരത്തെ ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കുന്ന അപ്‌ഡേഷന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡിലുള്ള വാട്‌സ്ആപ്പ് ബീറ്റയില്‍ ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതില്‍ ചാറ്റ് വിന്‍ഡോയിലെ കോണ്‍ടാക്റ്റ് നെയിമിനു താഴെയായി സ്റ്റാറ്റസും ലാസ്റ്റ് സീനും കാണിക്കും. ഉപയോക്താക്കള്‍ ഓഫ് ലൈനിലാണെങ്കില്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവര്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും. ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗം ചെക്ക് ചെയ്യാന്‍ ഇത് സഹായിക്കും. പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഐഒഎസില്‍ ഫീച്ചര്‍ എപ്പോഴെത്തുമെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോര്‍ട്ട്കട്ട് ബട്ടണ്‍ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്‌സ് ചാറ്റുകള്‍, ഇമെയില്‍ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

ഡോ. ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിന്റെ അച്ഛൻ ഒളിവിൽ, ബന്ധു വീടുകളിലടക്കം തെരച്ചിൽ  
 

Follow Us:
Download App:
  • android
  • ios