Asianet News MalayalamAsianet News Malayalam

ഫോൺ ഹാങ്ങാകുന്നുണ്ടോ?; കാരണക്കാരന്‍ വാട്ട്സ്ആപ്പ് ആകാം, പരിഹാരം ഇങ്ങനെ

ക്ലൗഡ് സ്റ്റോറേജ്: ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലേക്ക് ഫോട്ടോകളും വിഡിയോകളും നീക്കുന്നതാണ് അടുത്ത പണി . ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ്, ഡ്രോപ്പ്ബോക്സ് എന്നീ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ധാരാളം സ്റ്റോറേജ് സ്പേസ് വാഗ്ദാനം ചെയ്യുന്നു

WhatsApp tip How to save phone's storage space and disable auto download of photos or videos vvk
Author
First Published Jun 22, 2023, 9:10 PM IST

ഫോൺ ഹാങ്ങാകുന്നുണ്ടോ ? നേരെ വാട്ട്സാപ്പിലേക്ക് തിരിഞ്ഞോളൂ. വാട്ട്സ്ആപ്പ് ഉപയോക്താക്കൾ സ്ഥിരം നേരിടുന്ന പ്രശ്നങ്ങളാണ് വിവിധ ​ഗ്രൂപ്പുകളിലായി വരുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ,പലപ്പോഴും ഫോണിൽ സ്റ്റോർ ചെയ്യപ്പെടുന്നത്. ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകാൻ ഇത് കാരണമാകും. ഇത് ഒഴിവാക്കാൻ  ഗ്രൂപ്പുകളിലെയും വ്യക്തികളുടെയും ചാറ്റിലെ ഓട്ടോ ഡൗൺലോഡ് ഓഫാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  

പ്രൊഫൈലിൽ പോയി മീഡിയ വിസിബിലിറ്റി ടാപ്പ് ചെയ്യണം. അതിൽ വാട്ട്സ്ആപ്പ് ഓട്ടോഡൗൺലോഡ് ഓപ്ഷൻ ഓഫാക്കി കൊടുത്താൽ മതി. ആവശ്യമുള്ളപ്പോൾ ഓട്ടോഡൗൺലോഡ് ഓണാക്കി കൊടുക്കാനാകും. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ ചാറ്റുകളിലെയും മറ്റും വിഡിയോകളും ചിത്രങ്ങളും ടാപ് ചെയ്തു ഡൗൺലോഡ് ചെയ്താൽ മതി. ആവശ്യമില്ലാത്ത വീഡിയോകളും ചിത്രങ്ങളും ഓട്ടോമാറ്റിക് ഡൗൺലോഡാകില്ല.  ആപ്പ് കാഷെയും ഡാറ്റയും ക്ലിയർ ചെയ്യുകയാണ് മറ്റൊരു വഴി. ഇതുവഴി നിങ്ങളുടെ ഫോണിൽ ആപ്പുകൾ സ്റ്റോർ ചെയ്യുന്ന ടെമ്പററി ഫയലുകൾ ഇല്ലാതാക്കാനാകും. സെറ്റിങ്സ് > ആപ്പുകൾ > ആപ്പ് മാനേജർ എന്നതിലേക്ക് പോയി കാഷെയും ഡാറ്റയും മായ്‌ക്കേണ്ട ആപ്പ് തിരഞ്ഞെടുക്കണം. തുടർന്ന് സ്റ്റോറേജ് ടാപ്പുചെയ്യുക,  കാഷെ ക്ലിയർ ചെയ്യുക. പണി കഴിഞ്ഞു. 

ക്ലൗഡ് സ്റ്റോറേജ്: ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലേക്ക് ഫോട്ടോകളും വിഡിയോകളും നീക്കുന്നതാണ് അടുത്ത പണി . ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ്, ഡ്രോപ്പ്ബോക്സ് എന്നീ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ധാരാളം സ്റ്റോറേജ് സ്പേസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഫോണിൽ എല്ലായ്‌പ്പോഴും ആക്‌സസ് ചെയ്യേണ്ട ആവശ്യമില്ലാത്ത ഫോട്ടോകളും വിഡിയോകളും സംഭരിക്കാൻ ഈ സേവനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. 

ഫോണിലെ സ്പേസ് കളയുന്ന വലിയ ഫയലുകള്‍ കണ്ടെത്താന്‍ ഫയല്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഫയല്‍ മാനേജര്‍ ആപ്പുകള്‍ ലഭ്യമാണ്. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ സ്റ്റോറേജ് സ്പേസ് ഉള്ള ഒരു ഫോൺ വാങ്ങുന്നതും പരിഗണിക്കാം.  ഫോട്ടോകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഫോട്ടോ കംപ്രഷന്‍ ആപ്പും പ്രയോജനപ്പെടുത്താവുന്നതാണ്. ഫോട്ടോയുടെ ക്വാളിറ്റി കുറയാതെ സ്ഥലം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്ന് കൂടിയാണിത്. ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകള്‍ കണ്ടെത്തി ഡീലിറ്റ് ചെയ്യുന്നതും ഫോണിലെ സ്പേസ് ലാഭിക്കാന്‍ സഹായിക്കും. ഫോണ്‍ പതിവായി ബാക്കപ്പ് ചെയ്യുന്നത്  പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. സ്റ്റോറേജിൽ നിന്നു ഡിലീറ്റ് ആയാലും ബാക്കപ്പ് സമയത്ത് അത് റീസ്റ്റോര്‍ ചെയ്യപ്പെടും. 

വാട്ട്സ്ആപ്പിലെ 'ശല്യം വിളികളെ' ഒഴിവാക്കാം; കാത്തിരുന്ന ഫീച്ചര്‍ എത്തി.!

മള്‍ട്ടി അക്കൌണ്ട് സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്; പ്രത്യേകതകള്‍ ഇങ്ങനെ

 

Latest Videos
Follow Us:
Download App:
  • android
  • ios