36 മാസത്തെ കരാറില്‍ സ്‌കൈമൊബൈല്‍ വഴിയാണ് ഉപകരണം വാങ്ങിയത്. ഉപകരണത്തിന്റെ മുഴുവന്‍ തുകയും അവര്‍ നല്‍കിയില്ലെങ്കിലും, അതിന്റെ വില ഏകദേശം 1.5 ലക്ഷം രൂപയാണ്.

പ്പിളിന്റെ ഏറ്റവും വിലയേറിയ സ്മാര്‍ട്ട്ഫോണ്‍ വെബ്‌സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് നല്ല മണമുള്ള സോപ്പ്. ചെലവാക്കിയതാവട്ടെ ഏകദേശം ഒന്നര ലക്ഷം രൂപയും. ഓണ്‍ലൈനില്‍ ഇങ്ങനെക്കുറച്ച് തട്ടിപ്പുകള്‍ വ്യാപകമാണെങ്കിലും ഇത്തരത്തിലൊന്ന് അപൂര്‍വ്വമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഒരു മലയാളി ആപ്പിള്‍ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തു, പകരം ഒരു ബാര്‍ സോപ്പും 5 രൂപ നാണയവും ലഭിച്ചു. സമാനമായ ഇത്തരമൊരു സംഭവം ഇപ്പോള്‍ നടന്നിരിക്കുന്നത് യുകെയിലെ ഒരു സ്ത്രീയ്ക്കാണ്. ഖൗല ലഫഹൈലി എന്ന സ്ത്രീ ഒരു പ്രശസ്ത പ്രാദേശിക കാരിയര്‍ വഴി ഐഫോണ്‍ 13 പ്രോ മാക്സ് ഓര്‍ഡര്‍ ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചത് ഒരു സോപ്പായിരുന്നു.

36 മാസത്തെ കരാറില്‍ സ്‌കൈമൊബൈല്‍ വഴിയാണ് ഉപകരണം വാങ്ങിയത്. ഉപകരണത്തിന്റെ മുഴുവന്‍ തുകയും അവര്‍ നല്‍കിയില്ലെങ്കിലും, അതിന്റെ വില ഏകദേശം 1.5 ലക്ഷം രൂപയാണ്. 1,29,900 രൂപയ്ക്കാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. വാങ്ങുന്ന സമയത്ത്, ഉപഭോക്താവ് അടുത്ത ദിവസത്തെ ഡെലിവറി തിരഞ്ഞെടുത്തു. എന്നാല്‍, ഡെലിവെറിക്കാരന്‍ ട്രാഫിക്കില്‍ കുടുങ്ങിയെന്നും ആവശ്യമുള്ള ദിവസം ഡെലിവറി സാധ്യമാകില്ലെന്നും ഡെലിവറി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. 

തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ഡെലിവറി നടന്നു. എന്നാല്‍ വീട്ടില്‍ ആരുമില്ലെന്ന സന്ദേശമാണ് ഡെലിവറി ബോയി നല്‍കിയത്. അവന്‍ വാതിലിന്റെ ചിത്രമെടുത്തു, വീട്ടില്‍ ആരുമില്ല എന്ന സന്ദേശം അയച്ചു. എന്നാല്‍, ആ സമയത്ത് ലഫയ്ലി വീട്ടിലുണ്ടായിരുന്നു. ഡ്രൈവര്‍ വാതിലില്‍ മുട്ടിയില്ലെന്ന് അവര്‍ അവകാശപ്പെട്ടു. പിന്നീട് ഡെലിവറി ബോക്‌സ് ലഭിച്ചപ്പോള്‍ ഐഫോണിന് പകരം സോപ്പ് കിട്ടിയത് കണ്ട് അവള്‍ അത്ഭുതപ്പെട്ടു.

ഇതേത്തുടര്‍ന്ന് അവര്‍ സ്‌കൈമൊബൈലില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ ഗുണമൊന്നും കിട്ടിയില്ല. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലത്രേ. ഡെലിവറി ചെയ്തയാള്‍ ഐഫോണ്‍ മോഷ്ടിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് അവര്‍ പറയുന്നു.