ഇതുവരെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ തുടങ്ങിയ മീഡിയ സന്ദേശങ്ങളിൽ അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു.

നി മുതൽ ഫോട്ടോകൾ, ജിഫുകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്ഷൻ എഡിറ്റു ചെയ്യാം. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്.പുതിയ ഫീച്ചർ ഇതിനകം തന്നെ ചില ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്, ശേഷിക്കുന്ന ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ ഈ ഫീച്ചറിലേക്ക് ആക്സസ് ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഉടനെ ഈ ഫീച്ചർ ലഭ്യമാകും.

ഇതുവരെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ തുടങ്ങിയ മീഡിയ സന്ദേശങ്ങളിൽ അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു. ടെക്‌സ്‌റ്റ് സന്ദേശങ്ങൾ പോലെ തന്നെ ഇനി മീഡിയ സന്ദേശങ്ങളും എഡിറ്റ് ചെയ്യാൻ കഴിയും. ഒരു കാപ്ഷനോടെ അയച്ച മീഡിയ സന്ദേശത്തിൽ അമർത്തിപ്പിടിച്ച് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ അയച്ച് 15 മിനിറ്റിനുള്ളിൽ എഡിറ്റിങ് നടക്കും.

വാട്ട്സാപ്പിലെ ചിത്രങ്ങളും വീഡിയോയും ക്വാളിറ്റിയിൽ അയയ്ക്കാനായി നിലവിൽ ഫോട്ടോ ഷെയറിങ് സംവിധാനം കഴിഞ്ഞ ദിവസമാണ് മെറ്റ തലവൻ മാർക്ക് സക്കർബർഗ് അപ്ഡേറ്റ് ചെയ്തത്. ഇതോടെ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാനാകുമെന്നതായി മെച്ചം. രാജ്യാന്തര തലത്തിൽ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇത്തരത്തിൽ കൈമാറാനാകും.

എച്ച്ഡി (2000x3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365x2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോ അനുസരിച്ച് തീരുമാനിക്കാം. 

കൂടാതെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്ക്കും പോലെ തന്നെ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി" (1,365x2,048 പിക്സലുകൾ) അല്ലെങ്കിൽ "എച്ച്ഡി നിലവാരം" (2,000x3,000 പിക്സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. അതിൽ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്താൽ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.

ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പരാമര്‍ശം :നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

ഐഫോണ്‍ 15 ക്യാമറകള്‍ അടിമുടി മാറും; ഫോട്ടോഗ്രാഫി ഗംഭീരമാക്കുമോ പുതിയ ഐഫോണ്‍‌.!

Asianet News Live