Asianet News MalayalamAsianet News Malayalam

മെറ്റയിൽ വലിയ അഴിച്ചു പണി ; ഇത്തരക്കാര്‍ ഇനി വേണ്ടെന്ന് മാർക്ക് സക്കർബർഗ്

നവംബറിൽ മൊത്തത്തിലുള്ള മെറ്റാ സ്റ്റാഫിന്റെ 13 ശതമാനം പേരെ സക്കർബർഗ് പിരിച്ചുവിട്ടിരുന്നു. 

Zuckerberg to managers Dont just manage also code and contribute or else resign
Author
First Published Feb 9, 2023, 3:11 PM IST

വ്യക്തിഗത കോൺട്രിബ്യൂട്ടർ ജോലികളിലേക്ക് മാറാനോ അല്ലെങ്കിൽ കമ്പനി വിടാനോ മുതിര്‍ന്ന ചില മാനേജർമാരോടും ഡയറക്ടർമാരോടും മെറ്റാ സിഇഒ   മാർക്ക് സക്കർബർഗ് ആവശ്യപ്പെടുന്നതായി പുതിയ റിപ്പോർട്ടുകൾ. വലിയ പിരിച്ചുവിടലിന് ശേഷം, കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും സക്കർബർഗ് പറഞ്ഞു. 

അടുത്തിടെ നടന്ന കമ്പനി യോഗത്തില്‍ മിഡിൽ മാനേജ്‌മെന്‍റിലെ രീതികള്‍ മാറ്റുമെന്നും.  ചില പദവികള്‍ നീക്കം ചെയ്തുകൊണ്ട്  പുനസംഘടന ഉണ്ടാകുമെന്നും. കമ്പനിയില്‍ ഒരു കാര്യം അതിവേഗം നടപ്പിലാക്കാനുള്ള പുതിയ സംവിധാനം താൻ നോക്കുകയാണെന്ന് മെറ്റാ സിഇഒ പറഞ്ഞിരുന്നു. "മാനേജർമാരെ മാനേജുചെയ്യുക, ജോലി ചെയ്യുന്ന ആളുകളെ നിയന്ത്രിക്കുക എന്നി ഉത്തരവാദിത്വം  മാത്രമുള്ള ഒരു മാനേജുമെന്‍റ് ടീം ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 

ബ്ലൂംബെർഗ് പുറത്തുവിട്ട  പുതിയ റിപ്പോർട്ട് അനുസരിച്ച്, സീനിയർ മാനേജർമാർ വരും ആഴ്ചകളിൽ കമ്പനിയുടെ പുതിയ നിർദ്ദേശങ്ങൾ  കീഴുദ്യോഗസ്ഥരെ അറിയിച്ചേക്കും.  മെറ്റയുടെ പതിവ് പ്രകടന അവലോകനങ്ങളും നിലവിൽ നടക്കുന്നുണ്ട്, കൂടാതെ മോശം പ്രകടനം നടത്തുന്ന ജീവനക്കാരെ പിരിച്ചുവിടലുകൾ ബാധിച്ചേക്കാം.  അതേക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങളൊന്നും മെറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

നവംബറിൽ മൊത്തത്തിലുള്ള മെറ്റാ സ്റ്റാഫിന്റെ 13 ശതമാനം പേരെ സക്കർബർഗ് പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 ആയിരുന്നു ഈ കണക്ക്. ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിലായാണ് പിരിച്ചുവിടൽ നടത്തിയത്. അടുത്തിടെയാണ് സക്കർബർഗ് കമ്പനിയുടെ ആകെ വരുമാനം പ്രഖ്യാപിച്ചത്. കൂടാതെ 2023-നെ "കാര്യക്ഷമതയുടെ വർഷം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇബേ, സൂം, ഡെൽ തുടങ്ങി നിരവധി കമ്പനികൾ നിലവിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. സൂം സിഇഒ എറിക് യുവാൻ 1300 തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.  ഏകദേശം 15 ശതമാനം തൊഴിലാളികളെയാണ് ഇത് ബാധിക്കുക. 

'ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതുപോലെ'; പശു ആലിം​ഗന ദിനത്തെ ട്രോളി മന്ത്രി ശിവൻകുട്ടി

വണ്‍പ്ലസ് 11 5ജി ഇറങ്ങി; ഗംഭീര പ്രത്യേകതകളും, വിലയും
 

Follow Us:
Download App:
  • android
  • ios