Asianet News MalayalamAsianet News Malayalam

വണ്‍പ്ലസ് 11 5ജി ഇറങ്ങി; ഗംഭീര പ്രത്യേകതകളും, വിലയും

വണ്‍പ്ലസ് 5ജി 6.7 ഇഞ്ച് വലിപ്പത്തില്‍ 2കെ റെസല്യൂഷനുള്ള 10ബിറ്റ് എഎംഒഎല്‍ഇഡി സ്ക്രീനോടെയാണ് എത്തുന്നത്. 

OnePlus 11 5G review:specs and price all want to know
Author
First Published Feb 8, 2023, 10:10 AM IST

ദില്ലി: 2023 ലെ ആദ്യ ഈവന്‍റില്‍ വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 11 5ജി പുറത്തിറക്കി. ഒരു പ്രമീയം ലുക്കില്‍ തന്നെ ഇറക്കിയിരിക്കുന്ന ഈ ഫോണിന്‍റെ നിര്‍മ്മാണം ഗ്ലാസ് മെറ്റല്‍ എന്നിവ ഉപയോഗിച്ചാണ്. പ്രത്യേകതകള്‍ എല്ലാം തന്നെ ടോപ്പ് നോച്ച് ഫോണിന്‍റെ രീതിയിലാണ്.

വണ്‍പ്ലസ് 5ജി 6.7 ഇഞ്ച് വലിപ്പത്തില്‍ 2കെ റെസല്യൂഷനുള്ള 10ബിറ്റ് എഎംഒഎല്‍ഇഡി സ്ക്രീനോടെയാണ് എത്തുന്നത്. ഇതിന്‍റെ റീഫ്രഷ് റേറ്റ് 120 Hz ആണ്. സ്ക്രീന്‍ ഓണ്‍ സ്ക്രീന്‍ കണ്ടന്‍റിന്‍റെ സാഹചര്യം അനുസരിച്ച് റീഫ്രഷ് റേറ്റ് 1Hz മുതല്‍ 120 Hz വരെ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യും എന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്.  ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10 പ്ലസ് എന്നിവയെ സപ്പോര്‍ട്ട് ചെയ്യും ഈ സ്ക്രീന്‍. 

ഈ ഫോണിന്‍റെ പ്രധാന ക്യാമറ 50 എംപിയാണ്. സോണിയുടെ  IMX890 സെന്‍സര്‍ ഇതിനുണ്ട്. 48 എംപി അള്‍ട്ര വൈഡ് അംഗിള്‍ സെന്‍സര്‍. 32 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിങ്ങനെ മൂന്ന് ക്യാമറ സെറ്റപ്പാണ് പിന്നില്‍. 16 എംപി ക്യാമറയാണ് ഈ ഫോണിന് മുന്നില്‍ ഉള്ളത്. ഹാസൽബ്ലാഡുമായി വണ്‍പ്ലസ് നടത്തിയ സഹകരണത്തിലൂടെ പ്രോട്രിയേറ്റില്‍ അടക്കം പുത്തന്‍ പ്രത്യേകതകള്‍ വണ്‍പ്ലസ് 11 അവതരിപ്പിക്കുന്നുണ്ട്. 
വീഡിയോയിലേക്ക് വന്നാല്‍ ഈ ഫോണിന് 24 ഫ്രൈം പെര്‍ സെക്കന്‍റ്  8K റെസല്യൂഷൻ വീഡിയോകളും. 60ഫ്രൈം പെര്‍ സെക്കന്‍റ്  4K റെസല്യൂഷൻ വീഡിയോകളും ഷൂട്ട് ചെയ്യാന്‍ സാധിക്കും.

സ്നാപ്ഡ്രാഗൺ 8 ജെന്‍ 2 ചിപ്പിന്‍റെ ശക്തിയിലാണ് വണ്‍പ്ലസ് 11 5ജിയുടെ പ്രവര്‍ത്തനം. ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പാണ് ഇത്. 16 ജിബിയാണ് ഫോണിന്‍റെ റാം. 256 ജിബി ശേഖരണ ശേഷിയും ലഭിക്കും. ആന്‍ഡ്രോയ്ഡ് 13 അധിഷ്ഠിതമായ ഒക്സിജന്‍ ഒഎസ് 13 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.  

5000 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് വണ്‍പ്ലസ് 11 5ജിക്ക് ഉള്ളത്. ഫുൾ ചാർജിൽ ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് വണ്‍പ്ലസ് അവകാശവാദം. 100W ഫാസ്റ്റ്-വയർഡ്-ചാർജറും ഫോണിനൊപ്പം ലഭിക്കും, ഇത് 40 മിനിറ്റിനുള്ളിൽ 100 ശതമാനം ചാര്‍ജിംഗ് സാധ്യമാക്കും. വയർലെസ് ചാർജിംഗ് ഇല്ല.

വണ്‍പ്ലസ് 11 5ജി വില വിവരം

വണ്‍പ്ലസ് 5 രണ്ട് പതിപ്പുകളായാണ് എത്തുന്നത് 8GB + 128GB മോഡലും. 16GB + 256GB മോഡലും. ഇതിന് യാഥാക്രമം 56,999 രൂപയും, 61,999 രൂപയുമാണ് വില. ടൈറ്റൻ ബ്ലാക്ക്, എറ്റേണൽ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ഫെബ്രുവരി 14-ന് ഓപ്പൺ സെയിൽ ആരംഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ തന്നെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വണ്‍പ്ലസ്.കോം, ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് എക്സ്പീരിയൻസ് സ്റ്റോർ, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാകും.

വണ്‍പ്ലസ് 11നൊപ്പം തന്നെയാണ് വണ്‍പ്ലസ് 11R എന്ന മോഡലും ഇറങ്ങിയത്. ഇതിന്‍റെ 8GB+128GB പതിപ്പിന് 39,999 രൂപയും 16GB+256GB പതിപ്പിന് 44,999 രൂപയുമാണ് വില. ഈ ഫോണിന്‍റെ പ്രീ-ഓർഡറുകൾ ഫെബ്രുവരി 21 മുതൽ ആരംഭിക്കും. ഫെബ്രുവരി 28-ന് ഫോണ്‍ ലഭ്യമാകും. സോണിക് ബ്ലാക്ക്, ഗാലക്‌റ്റിക് സിൽവർ കളർ ഓപ്ഷനുകളിലാണ് വണ്‍പ്ലസ് 11R വരുന്നത്. 

മൊബൈൽ ഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനാര്? ഒടുവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഒപ്പം പരാതിയും! ഇനി ശ്രദ്ധിക്കാം

പുതിയ നത്തിംഗ് ഫോണ്‍ എപ്പോള്‍; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

Follow Us:
Download App:
  • android
  • ios