Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് സുരക്ഷക്കായി കൈത്തോക്ക്; ഇതുവരെ വിറ്റുപോയത് 2500 എണ്ണം

 ഈ ജൂലൈ ആറിന് വിപണിയിലെത്തിയ തോക്കിന് ഇതുവരെ 80,000ന് മുകളില്‍ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു.  2500 തോക്കുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.  

A revolver Designed for women  has sold 2500 pieces
Author
Delhi, First Published Jul 22, 2019, 2:59 PM IST

ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് പെപ്പര്‍ സ്പ്രേ കയ്യില്‍ കൊണ്ടുനടക്കുന്നവരുണ്ട്. സമാനമായി കൊണ്ടുനടക്കാവുന്ന തോക്ക് കൂടി ഉണ്ടെങ്കിലോ ! ത്തരമൊരു തോക്ക് വിപണിയിലുണ്ട്. ഏഴ് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാരിന്‍റെ ആയുധ നിര്‍മ്മാണശാലയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന തോക്ക് നിര്‍മ്മിച്ചത്.

ഈ ജൂലൈ ആറിന് വിപണിയിലെത്തിയ തോക്കിന് ഇതുവരെ 80,000ന് മുകളില്‍ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു.  2500 തോക്കുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.  നിര്‍ഭീക് എന്നാണ് തോക്കിന് പേര് നല്‍കിയിരിക്കുന്നത്. ദില്ലിയിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിര്‍ഭയയുടെ സ്മരണയിലാണ് തോക്കിന് നിര്‍ഭീക് എന്നുപേര് വച്ചത്. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, എന്നിവിടങ്ങളിലുള്ളവരാണ് തോക്ക് വാങ്ങിയവരില്‍ പലരും.

ഭാരം കുറഞ്ഞ തോക്കുകളാണ് നിര്‍ഭീക്. സാധാരണ കൈത്തോക്കുകളുടെ ഭാരം 700 ഗ്രാമാണെങ്കില്‍ നിര്‍ഭീകിന് 500 ഗ്രാം ഭാരം മാത്രമാണുള്ളത്. ടൈറ്റാനിയത്തിലാണ് തോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തുരുമ്പെടുക്കില്ല. ആഢംബര നികുതിയടക്കം 1.4 ലക്ഷം രൂപയാണ് തോക്കിന്‍റെ വില.  

Follow Us:
Download App:
  • android
  • ios