Asianet News MalayalamAsianet News Malayalam

ആർഭാടങ്ങളും ആഘോഷവും വേണ്ട; 20 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ആര്യയ്ക്ക് വിവാഹം

ആർഭാടങ്ങള്‍ ഒഴിവാക്കി വിവാഹം ലളിതമായി നടത്താനാണ് തീരുമാനമെന്ന് ആര്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി, അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കാനാണ് ഇരുവരുടെയും തീരുമാനം.
 

arya r nair geting married by sponsoring education expenses of 20 children
Author
First Published Jan 24, 2023, 10:37 AM IST

സിവില്‍ സര്‍വീസില്‍ 113-ാം റാങ്ക് നേടിയ ആര്യ ആര്‍ നായര്‍ വിവാഹിതയാകുന്നു. ലളിതമായ രീതിയില്‍ പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വെള്ളിയാഴ്ചയാണ് വിവാഹം. ദില്ലി സ്വദേശിയും അഹമ്മദാബാദില്‍ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മിഷണറുമായ ശിവം ത്യാഗിയാണ് വരന്‍.

ആർഭാടങ്ങള്‍ ഒഴിവാക്കി വിവാഹം ലളിതമായി നടത്താനാണ് തീരുമാനമെന്ന് ആര്യ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി, അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്ത് മാതൃകയാവുകയാണ് ഇരുവരും. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്നും ആര്യ പോസ്റ്റില്‍ കുറിച്ചു. ശിവത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യ കുറിപ്പ് ഫേസ് ബുക്കില്‍ പങ്കുവച്ചത്. നാഗ്പൂരില്‍ ഐ.ആര്‍.എസ്. പരിശീലനത്തിലാണ് ആര്യ ഇപ്പോള്‍. ഏപ്രിലോടെ സര്‍വീസില്‍ പ്രവേശിക്കും.

ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം... 

ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായി പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവർക്ക് തീർച്ചയായും ഇതിൽ പുതുമ തോന്നില്ല , കാരണം കോളേജ് കാലം മുതൽ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്. ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം. പുതിയ  ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ  വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ. 

Also Read: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി; റെക്കോര്‍ഡ് ഇനി മരിയ ബ്രാന്യാസ് മൊറേറയ്ക്ക് സ്വന്തം

Follow Us:
Download App:
  • android
  • ios