Asianet News MalayalamAsianet News Malayalam

സ്ത്രീകളിൽ ഉണ്ടാകുന്ന മൂഡ് സ്വിം​ഗ്സ് ; കാരണങ്ങൾ അറിയാം

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ മൂഡ് സ്വിം​ഗ്സിന് കാരണമാകും. തൈറോയ്ഡ് ഗ്രന്ഥി ഊർജത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങൾ മൂഡ് സ്വിം​ഗ്സിന്  കാരണമാകും. പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളും മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. 
 

common causes of mood swings in women
Author
First Published Mar 9, 2024, 12:39 PM IST

തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ മൂഡ് സ്വിംഗ്സ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മൂഡ് സ്വിം​ഗ്സ് ഉള്ളവരിൽ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും   സങ്കടമോ ദേഷ്യമോ ഉണ്ടാകുന്നത്. സ്ത്രീകളിൽ മൂഡ് സ്വിം​ഗ്സ് ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ആർത്തവസമയത്തും ഗർഭകാലത്തും മൂഡ് സ്വിം​ഗ്സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. 

സ്ത്രീകളിൽ മൂഡ് സ്വിം​ഗ്സ് (Mood swings in women) ; കാരണങ്ങൾ അറിയാം...

ഹോർമോണുകളിലെ മാറ്റങ്ങൾ...

ഹോർമോൺ വ്യതിയാനങ്ങൾ മാനസികാവസ്ഥയ്ക്ക് കാരണമാകും. ഇത് സാധാരണയായി പ്രായപൂർത്തിയാകുമ്പോൾ, ആർത്തവം, ഗർഭം, അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിൽ ഉണ്ടാകുന്നു. ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ ഹോർമോൺ അളവിൽ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഇത് മാനസികാവസ്ഥയിൽ മാറ്റങ്ങൾക്ക് കാരണമാകും.

ആർത്തവചക്രം, ഗർഭം, പ്രസവാനന്തരം, ആർത്തവവിരാമം എന്നിങ്ങനെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് മൂഡ് സ്വിം​ഗ്സ് കൂടുതലായി കാണപ്പെടുന്നതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ ഋതുപർണ ഘോഷ് പറഞ്ഞു.

മാനസികാരോഗ്യ അവസ്ഥകൾ...

ബൈപോളാർ ഡിസോർഡർ, വിഷാദം, ഉത്കണ്ഠ എന്നിവ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലെ മാറ്റങ്ങളുടെ സാധാരണ കാരണങ്ങളാണ്. ബൈപോളാർ ഡിസോർഡർ ഒരാളിൽ  ഒരു സമയം വളരെ സന്തോഷവാനും ഊർജ്ജവും നൽകാൻ കഴിയും. മറ്റൊന്ന് പെട്ടെന്ന് സങ്കടത്തിനും ദേഷ്യത്തിന് കാരണമാകും.

ജീവിതശൈലി...

ജോലി സമ്മർദം, മോശം ഉറക്കം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം മാനസികാവസ്ഥയിലെ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. 

ആരോഗ്യപ്രശ്നങ്ങൾ...

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ മൂഡ് സ്വിം​ഗ്സിന് കാരണമാകും. തൈറോയ്ഡ് ഗ്രന്ഥി ഊർജത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങൾ മൂഡ് സ്വിം​ഗ്സിന്  കാരണമാകും. പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളും മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. 

മധുരപാനീയങ്ങൾ കുടിക്കുന്നവരാണോ? എങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം

 


 

Follow Us:
Download App:
  • android
  • ios