വിവാഹം കഴിക്കാന്‍ പോകുന്ന മകനുവേണ്ടി ഒരമ്മ തയ്യാറാക്കിയ പരിപ്പുകളുടെ 'ലിസ്റ്റ്' ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'പാചകം' എന്നത്  കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ മാത്രം പണിയല്ല എന്ന സന്ദേശമാണ് ഈ അമ്മ മകന്  നല്‍കുന്നത്. അടുത്ത് തന്നെ വിവാഹിതനാകാന്‍ പോകുന്ന തന്റെ മകന് വേണ്ടിയാണ് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ്  അമ്മ തയ്യാറാക്കിയിരിക്കുന്നത്.  

പലതരത്തിലുള്ള പരിപ്പുകള്‍ ചെറിയ കവറുകളിലാക്കി ഒരു ഡയറിയില്‍ ഒട്ടിച്ചിരിക്കുകയാണ് ഈ അമ്മ. ഓരോന്നിന്‍റെയും താഴെ അവയുടെ പേരും എഴുതിയിട്ടുണ്ട്. ഇതുവഴി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഏത് ഇനം പരിപ്പാണെന്ന് തിരിച്ചറിയാന്‍ മകന് സാധിക്കും. ഒപ്പം പാചകം ചെയ്യാനും മകന് ഇത് സഹായം ആകുമെന്നും ഈ അമ്മ കരുതുന്നു. 

 

ഛത്തീസ്‌ഗഢിലെ 'ദിപന്‍ശു കബ്ര' എന്ന ഐപിഎസ് ഓഫീസറാണ് ഈ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'അടുത്ത് തന്നെ വിവാഹിതനാകാന്‍ പോകുന്ന മകന് വേണ്ടി ഒരു അമ്മ തയ്യാറാക്കിയത് ' എന്ന രസകരമായ ക്യാപ്ഷനും അദ്ദേഹം നല്‍കിയിട്ടുണ്ട്. 

ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. പലരും ഈ അമ്മയെ അഭിനന്ദിക്കുക തന്നെയാണ് ചെയ്തത്.  ഇതൊരു മികച്ച പരിശീലനമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 

 

Also Read: 'സ്വര്‍ണ്ണമൊന്നും വേണ്ട'; കോഴിക്കോടുകാരി വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് ഡിജിറ്റല്‍ ക്യാമറ...