Asianet News MalayalamAsianet News Malayalam

ഒരു മാസത്തിൽ രണ്ട് തവണ പിരീഡ്സ് ആകാറുണ്ടോ? കാരണങ്ങൾ ഇതാകാം

ഏറെ വേദനയും മറ്റ് അസ്വസ്ഥതകളും നിറഞ്ഞ ദിനമാണ് പിരീഡ്സ് ദിവസങ്ങൾ എന്നത്. മാസത്തില്‍ ഒരിക്കലാണ് ആര്‍ത്തവം സാധാരണ ഉണ്ടാകാറുള്ളത്. ചിലർക്ക് മാസത്തില്‍ രണ്ട് തവണ ആര്‍ത്തവം ഉണ്ടാകാറുണ്ട്.  മാസത്തിലെ രണ്ട് തവണ ആര്‍ത്തവം ഉണ്ടാകുന്നത് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്. 

do you get periods twice a month
Author
First Published Aug 3, 2024, 9:30 PM IST | Last Updated Aug 3, 2024, 9:36 PM IST

ആർത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുൽപാദനത്തിന് സജ്ജമാക്കുന്ന പ്രക്രിയ മാത്രമല്ല, ആരോഗ്യമുള്ള സ്ത്രീ ശരീര ലക്ഷണം കൂടിയാണ്. ആർത്തവ ചക്രത്തിലുണ്ടാകുന്ന ക്രമക്കേടുകൾ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകൾ കൂടി നൽകുന്ന ഒന്നാണ്. ആരോഗ്യകരമായ ആർത്തവ ചക്രമെന്നത് 28-31 ദിവസങ്ങൾക്കുള്ളിൽ വരുന്നതാണ്. 

ഏറെ വേദനയും മറ്റ് അസ്വസ്ഥതകളും നിറഞ്ഞ ദിനമാണ് പിരീഡ്സ് ദിവസങ്ങൾ എന്നത്. മാസത്തിൽ ഒരിക്കലാണ് ആർത്തവം സാധാരണ ഉണ്ടാകാറുള്ളത്. ചിലർക്ക് മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകാറുണ്ട്.  മാസത്തിലെ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നത് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്. 

മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ

ഒന്ന്

ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. തൈറോയ്ഡ് ഹോർമോൺ ഉൽപാദനം അധികമായാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഇത് ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. ഇത് ചിലപ്പോൾ മാസത്തിൽ രണ്ടു തവണ ആർത്തവമായാണ് വരുന്നത്. 

രണ്ട്

ഹോർമോൺ ക്രമക്കേട് വരുത്തുന്ന ഒന്നാണ് സ്‌ട്രെസ് എന്നത്. സ്‌ട്രെസ് പല തരത്തിലെ ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. ഇതിൽ ഒന്ന് രണ്ടു തവണ വരുന്ന ആർത്തവമാണ്. ഉയർന്ന തലത്തിലുള്ള സമ്മർദ്ദം ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും ക്രമക്കേടുകൾക്ക് കാരണമാവുകയും ചെയ്യും.  

മൂന്ന്

ഭക്ഷണക്രമത്തിലോ വ്യായാമ മുറകളിലോ ഉള്ള കാര്യമായ മാറ്റങ്ങൾ ആർത്തവത്തെ ബാധിച്ചേക്കാം. പിസിഒഎസ്, തൈറോയ്ഡ് തകരാറുകൾ, ഗർഭാശയ ഫൈബ്രോയിഡുകൾ, ചില മരുന്നുകൾ, പ്രത്യേകിച്ച് ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയും ആർത്തവചക്രത്തെ ബാധിച്ചേക്കാം.

നാല്

പെട്ടെന്ന് തടി കൂടുന്നതും തടി കുറയുന്നതും ആർത്തവത്തിൽ ഇത്തരത്തിലെ ക്രമക്കേടുകൾക്ക് വഴിയൊരുക്കും. ഇതു പോലെ തന്നെ അമിത വണ്ണവും ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്ന ഒന്നാണ്.

30 വയസ് കഴി‍ഞ്ഞ സ്ത്രീകൾ എല്ലുകളെ ശക്തിപ്പെടുത്താൻ ചെയ്യേണ്ടത് എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios