ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആംടാന്‍ (AMTAN) മെഡിക്കല്‍ ക്ലിനിക്കുകളുടെ ഡയറക്ടറാണ് ഡോ. ചൈതന്യ ഉണ്ണി. 

ഇന്ത്യ- ഓസ്ട്രേലിയ ബിസിനസ് ആന്‍റ് കമ്മ്യൂണിറ്റി അവാര്‍ഡ്സിന്‍റെ ഭാഗമായുള്ള ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി കോഴിക്കോട് കല്ലായി സ്വദേശിയായ ഡോ. ചൈതന്യ ഉണ്ണിയെ തെരഞ്ഞെടുത്തു. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആംടാന്‍ (AMTAN) മെഡിക്കല്‍ ക്ലിനിക്കുകളുടെ ഡയറക്ടറാണ് ഡോ. ചൈതന്യ ഉണ്ണി. 

ഡോ.ടാന്യ എന്ന ബ്രാന്‍ഡിന് കീഴില്‍ നിരവധി ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ആതുരസേവനരംഗത്ത് മുന്‍നിര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ബിസിനസ് രംഗത്ത് നവീന ആശയങ്ങള്‍ നടപ്പാക്കിയതും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

ഇന്ത്യയില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എത്തിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഡോ. ചൈതന്യ ഉണ്ണി നേതൃത്വം നല്‍കുന്നുണ്ട്. 

 

ചൂടേറ്റ് വാടിപ്പോയ മുഖത്തിന്‍റെ തിളക്കം വീണ്ടെടുക്കാന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona