ശരീരവേദന, വയറുവേദന, ക്ഷീണം തുടങ്ങി മോശം മാനസികാവസ്ഥ വരെ ആര്‍ത്തവത്തോട് അനുബന്ധമായി പതിവായി അനുഭവിക്കുന്ന സ്ത്രീകളുണ്ട്. ആര്‍ത്തവസയമത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്.

ആര്‍ത്തവത്തോടനുബന്ധിച്ച് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വേദനയും അനുഭവിക്കുന്ന സ്ത്രീകളേറെയുണ്ട്. ചിലര്‍ക്ക് ആര്‍ത്തവം കാര്യമായ പ്രയാസങ്ങളൊന്നുമുണ്ടാക്കാതെ കടന്നുപോകുമെങ്കിലും മറ്റ് ചിലര്‍ക്ക് അങ്ങനെയല്ല.

ശരീരവേദന, വയറുവേദന, ക്ഷീണം തുടങ്ങി മോശം മാനസികാവസ്ഥ വരെ ആര്‍ത്തവത്തോട് അനുബന്ധമായി പതിവായി അനുഭവിക്കുന്ന സ്ത്രീകളുണ്ട്. ആര്‍ത്തവസയമത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്. ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കുന്നത് വഴി ഒരു പരിധി വരെ ആര്‍ത്തവപ്രശ്നങ്ങള്‍ ലഘൂകരിക്കാം. അത്തരത്തില്‍ ആര്‍ത്തവപ്രശ്നങ്ങളകറ്റാൻ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഓറഞ്ച് : വൈറ്റമിൻ-സി, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ-ഡി എന്നിവയുടെയെല്ലാം സ്രോതസാണ് ഓറഞ്ച്. ഇവയെല്ലാം തന്നെ ആര്‍ത്തവസമയത്തെ വേദനയും സ്വസ്ഥതകളും ലഘൂകരിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

രണ്ട്...

കറുവപ്പട്ട: ശരീരത്തിന്‍റെ താപനില സൂക്ഷിക്കാൻ കറുവപ്പട്ട നമ്മെ സഹായിക്കുന്നുണ്ട്. ഇതുവഴി തന്നെ വേദന ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ ഓക്കാനം, അമിത രക്തസ്രാവം എന്നിവയെ പ്രതിരോധിക്കാനും കറുവപ്പട്ട സഹായിക്കുന്നു. 

മൂന്ന്...

ഡാര്‍ക് ചോക്ലേറ്റ്: ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും ആര്‍ത്തവസംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഹോട്ട് ചോക്ലേറ്റ് കഴിക്കുന്നതും ഈ സമയത്ത് നല്ലതാണ്. 

നാല്...

ചെറുനാരങ്ങ : ഓറഞ്ചിനെ പോലെ തന്നെ വൈറ്റമിൻ-സിയാല്‍ സമ്പന്നമാണ് ചെറുനാരങ്ങയും. ഭക്ഷണത്തില്‍ നിന്ന് അയേണ്‍ പിടിച്ചെടുക്കുന്നതിന് വൈറ്റമിൻ-സിയുടെ സഹായം കൂടിയേ തീരൂ. ആര്‍ത്തവസമത്ത് കൂടുതല്‍ രക്തം നഷ്ടമാകുമ്പോള്‍ അയേണ്‍ അതിന് അനുസരിച്ച് കിട്ടിയേ മതിയാകൂ. കാരണം പോകുന്നതിന് അനുസരിച്ച് രക്തം വീണ്ടുമുണ്ടാകാൻ അയേണ്‍ നിര്‍ബന്ധമായും ആവശ്യമാണ്. 

അഞ്ച്...

ഡ്രൈ ഫ്രൂട്സും നട്ട്സും: ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ ലഘൂകരിക്കാനും നഷ്ടമാകുന്ന രക്തത്തിന് പകരം രക്തമുണ്ടാകുന്നതിന് സഹായിക്കാനുമെല്ലാം ഡ്രൈ ഫ്രൂട്സും നട്ട്സും കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സഹായകാവുക, കശുവണ്ടിയാണ്.

ആറ്...

എല്ലാ വീടുകളിലും നിത്യവും അടുക്കളയില്‍ ഉപയോഗിക്കുന്നൊരു ചേരുവയാണ് ഇഞ്ചി. ഇതും ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചിയിട്ട ചായയോ, വെള്ളമോ, ജ്യൂസുകളോ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

ഏഴ്...

ഇലക്കറികള്‍: ധാരാളം ആരോഗ്യഗുണങ്ങളുള്ളതാണ് ഇലക്കറികള്‍ക്ക്. ഇതു ആര്‍ത്തവപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായകമാണ്. കാബേജ്, ബ്രൊക്കോളി, കോളിഫ്ളവര്‍, ചീര എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

Also Read:- മുഖക്കുരുവും മുടി കട്ടി കുറയലും, കൊഴിച്ചിലും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...