Asianet News MalayalamAsianet News Malayalam

Hanan Video : ഹനാന്‍റെ വീഡിയോയ്ക്ക് താഴെ അസഭ്യവര്‍ഷം; ഇതിനുള്ള മറുപടി ഹനാൻ വീഡിയോയില്‍ തന്നെ പറഞ്ഞു

നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശരീരത്തിനുണ്ടായ വളവും, ആകാരപ്രശ്നങ്ങളുമെല്ലാം വര്‍ക്കൗട്ടിലൂടെ പരിഹരിച്ചെടുത്തിരിക്കുകയാണ് ഹനാൻ. വെറും രണ്ടര മാസം കൊണ്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഹനാൻ ശരീരം മാറ്റിയെടുത്തിരിക്കുന്നത്. 

hanans workout video gets wrong comments but her reply is already there
Author
Trivandrum, First Published Jul 29, 2022, 5:00 PM IST

സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി, വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ആ കൊച്ചുപെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ? ഹനാന്‍... അതേ ഹനാന്‍ ( Hanan Viral ) തന്നെയാണ് ഇതും. സ്വന്തം പഠനത്തിനും മറ്റും വേണ്ട ചെലവുകള്‍ സ്വയം തന്നെ ജോലി ചെയ്ത് കണ്ടെത്താൻ ശ്രമിച്ച മിടുക്കിയായ പെണ്‍കുട്ടി.

2018ല്‍ ഒരു വാഹനപകടത്തില്‍ പെട്ട് നട്ടെല്ലിന് ഗുരുതര പരുക്കേറ്റതോടെയാണ് ഹനാന്‍റെ ജീവിതം വീണ്ടും മാറിമറിയുന്നത്. എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ ഹനാന്‍റെ കേസിലെഴുതിയ വിധി. എന്നാല്‍ അവിടെ നിന്നെല്ലാം ഹനാൻ തിരിച്ചുവന്നു. 

ഇപ്പോഴിതാ നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശരീരത്തിനുണ്ടായ വളവും, ആകാരപ്രശ്നങ്ങളുമെല്ലാം വര്‍ക്കൗട്ടിലൂടെ പരിഹരിച്ചെടുത്തിരിക്കുകയാണ് ഹനാൻ. വെറും രണ്ടര മാസം കൊണ്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഹനാൻ ശരീരം മാറ്റിയെടുത്തിരിക്കുന്നത്. ജിന്‍റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മാണ് ( Hanan Gym ) ഹനാന് ട്രെയിനിംഗ് നല്‍കുന്നത്. 

ഇവിടുത്തെ മാസ്റ്ററെ കണ്ടുമുട്ടിയതാണ് ജീവിതത്തിന് വഴിത്തിരിവായതെന്ന് ഹനാൻ ( Hanan Viral ) തന്നെ പറയുന്നു. തന്‍റെ പുതിയ മാറ്റങ്ങളെ കുറിച്ചും, അതിനുള്ള പശ്ചാത്തലവും മറ്റും ഹനാൻ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് പങ്കുവച്ചിരിക്കുന്നത്. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന രംഗങ്ങളും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. വര്‍ക്കൗട്ട് വെയര്‍ അണിഞ്ഞുകൊണ്ടാണ് ഹനാൻ വീഡ‍ിയോയില്‍ വര്‍ക്കൗട്ട് ( Hanan Gym ) ചെയ്യുന്നത്. എന്നാലീ വസ്ത്രം നഗ്നത കാണിക്കാൻ വേണ്ടി ഉപയോഗിച്ചതാണെന്ന വാദവുമായാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ഹനാന്‍റെ വീഡിയോയ്ക്ക് താഴെ ഒരു സ്ത്രീയെയും അധിക്ഷേപിക്കാൻ പാടില്ലാത്ത രീതിയിലുള്ള അധിക്ഷേപങ്ങളാണ് ഇപ്പോഴും നടക്കുന്നത്. 

എന്നാല്‍ ഇത്തരക്കാര്‍ക്കുള്ള മറുപടി വീഡിയോയില്‍ തന്നെ ഹനാൻ ആദ്യമേ പറയുന്നുണ്ട്. 

'നമ്മുടെ ആഗ്രഹങ്ങളൊക്കെ സഫലീക്കുന്നത് വരെ മറ്റുള്ളവര്‍ക്ക് അത് കളിതമാശയായിരിക്കും. പക്ഷേ അതിനെ സീരിയസായി കാണുക. നമുക്ക് വെല്‍ലിഷറായിട്ട് നില്‍ക്കുന്നത് ആരാണോ, അവര്‍ നമ്മളെ എത്രമാത്രം മോട്ടിവേറ്റ് ചെയ്യുന്നുണ്ട്. അത് അനുസരിച്ച് വേണം നമ്മുടെ ചുറ്റിലുള്ള പത്ത് പേരെ നിര്‍ത്താൻ. ഒരിക്കലും നിനക്കൊരു കാര്യം സാധിക്കില്ല, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, നിനക്ക് ക്വാളിറ്റില്ല, എന്നൊക്കെ പറഞ്ഞ് ഡീമോട്ടിവേറ്റ് ചെയ്യുന്ന ഒരു ഫ്രണ്ടിനെ പോലും നമ്മുടെ സര്‍ക്കിളില്‍ വച്ചേക്കരുത്...'- ഹനാന്‍റെ വാക്കുകള്‍. 

ഇതുതന്നെ ആയിരിക്കാം തനിക്കെതിരെ അസഭ്യവര്‍ഷം നടത്തുന്നവര്‍ക്കും ഹനാൻ നല്‍കുന്ന ഉത്തരം. എങ്കില്‍പോലും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള കമന്‍റുകള്‍ കാണുന്നവരില്‍ പോലും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീസമൂഹത്തെ ആകെയും തന്നെ ബാധിക്കുന്ന തരത്തിലുള്ള കമന്‍റുകളാണ് ഏറെയും. ഇതിനിടെ ഹനാന്‍റെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നവരും അവര്‍ക്ക് ഭാവിയില്‍ ആഗ്രഹിച്ചത് പോലെയുള്ള ജീവിതം ഉണ്ടാകാൻ വേണ്ടി ആശംസകള്‍ അര്‍പ്പിക്കുന്നവരുമുണ്ട്. പലരും അസഭ്യങ്ങളെഴുതിയവരെ ചോദ്യം ചെയ്യുന്നുമുണ്ട്.

ഹനാന്‍റെ വീഡിയോ കാണാം...

 

Also Read:- ഈ ഡെലിവെറി ബോയിക്ക് സോഷ്യൽ മീഡിയയിൽ കയ്യടിയാണ്...

Follow Us:
Download App:
  • android
  • ios