സ്‌കോട്‌ലാന്റ് സ്വദേശിയായ വിക്ടോറിയ മാര്‍ഫിയ എന്ന 25കാരി ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ച് ഒരു വ്യത്യസ്ത ജോലിയാണ് തിരഞ്ഞെടുത്തത്. വീട് വൃത്തിയാക്കുന്ന ജോലിയാണ്  വിക്ടോറിയ തിരഞ്ഞെടുത്തത്. മറ്റ് ജോലിക്കാരെ പോലെയുള്ള ജോലിയല്ല. പൂര്‍ണ നഗ്നയായാണ് ഇവര്‍ വീട് വൃത്തിയാക്കുക. 

ജോലിക്കാരിയായി തുടങ്ങി ഇപ്പോള്‍ ഒരു സംരംഭകയായി വളര്‍ന്നിരിക്കുകയാണ് വിക്ടോറിയ. 'ഗ്ലിമ്മര്‍' എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് ഇവർ. പതിനഞ്ച് പേരാണ് വിക്ടോറിയയ്ക്ക് ഒപ്പം നഗ്നയായി വീട് വൃത്തിയാക്കുന്ന ജോലി ചെയ്യുന്നത്. ഒരു പരസ്യമാണ് ഇത്തരത്തില്‍ ഒരു ജോലി തിരഞ്ഞെടുക്കാന്‍ പ്രചോദനമായതെന്ന് വിക്ടോറിയ പറയുന്നു. നഗ്നമായി ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളെ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പരസ്യം.

ഈ ജോലിയിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. സന്തോഷവും രസവുമുള്ള ഒരു ജോലി ചെയ്യണം എന്നാണ്  ഞാൻ ആ​ഗ്രഹിച്ചത്. അത് ഇപ്പോൾ എനിക്ക് കിട്ടി. ഇതൊരിക്കലും വേശ്യാവൃത്തിയല്ല. ഞങ്ങളുടെ ജോലി അല്‍പ്പം പഞ്ചാരയും കുസൃതിയും നിറഞ്ഞതാണ്. ഞാന്‍ ഈ ജോലി ചെയ്തപ്പോള്‍ അത് വളരെ രസകരമായിരുന്നു. ഒരിക്കല്‍ പോലും മോശമായി ആരും എന്നോട് പെരുമാറിയിട്ടില്ലെന്നും വിക്ടോറിയ പറഞ്ഞു. 

പത്രത്തിൽ ജോലിക്കാരെ ആവശ്യപ്പെട്ട് പരസ്യം നൽകിയിരുന്നു. നൂറില്‍ അധികം സ്ത്രീകളാണ് ഈ ജോലിക്ക് അപേക്ഷ അയച്ചത്. 55 മുതല്‍ 75 പൗണ്ട് വരെയാണ് ഇവര്‍ വീടുകള്‍ ഒരു തവണ വൃത്തിയാക്കുന്നതിനായി ഈടാക്കുന്നത്. പൂര്‍ണമായും നഗ്‌നയായി ജോലി ചെയ്യുന്നതിനാണ് 75 പൗണ്ട്(6652 രൂപ) നല്‍കുന്നതെന്നും വിക്ടോറിയ പറയുന്നു. ഓരോ ജോലിയ്ക്കും അതിന്റെതായ ബുദ്ധിമുട്ടുകളുണ്ടാകും. ഏത് ജോലിയായാലും ആ ജോലിയെ താൽപര്യത്തോടെയും രസത്തോടെയുമാണ് ചെയ്യേണ്ടതെന്ന് വിക്ടോറിയ പറഞ്ഞു.