Asianet News MalayalamAsianet News Malayalam

മെറ്റ്​ ​ഗാലയിൽ ആത്മവിശ്വാസത്തോടെ രോമാവൃതമായ കക്ഷം പ്രദർശിപ്പിച്ച് മഡോണയുടെ മകൾ

രോമങ്ങളില്ലാത്ത ശരീരമാണ് സ്ത്രീസൗന്ദര്യത്തിന്‍റെ മാതൃക എന്ന സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ലിയോണി. രോമാവൃതമായ കക്ഷം പ്രദർശിപ്പിച്ച് കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത താരത്തിന്‍റെ ആത്മവിശ്വാസത്തെ ആണ് ആളുകള്‍ പ്രശംസിച്ചത്. 

Madonna s daughter Lourdes Leon proudly flaunts armpit hair
Author
Thiruvananthapuram, First Published Sep 14, 2021, 8:25 PM IST

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമായ മെറ്റ് ഗാലയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 2021ലെ മെറ്റ് ഗാലയും വസ്ത്രങ്ങളില്‍ പുത്തൻ പരീക്ഷണങ്ങൾക്ക് വേദിയാവുകയായിരുന്നു. 

അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തയായി നിന്നത് പ്രശസ്ത പോപ് ​ഗായിക മഡോണയുടെ മകള്‍ ലൂഡ്സ് ലിയോണിയാണ്. രോമങ്ങളില്ലാത്ത ശരീരമാണ് സ്ത്രീസൗന്ദര്യത്തിന്‍റെ മാതൃക എന്ന സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ലിയോണി. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ലിയോണി മെറ്റ് ഗാലയുടെ റെഡ് കാര്‍പറ്റില്‍ എത്തിയത്. എംബ്രോയ്ഡറിയാൽ നിറഞ്ഞ ​വസ്ത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

എന്നാല്‍ രോമാവൃതമായ കക്ഷം പ്രദർശിപ്പിച്ച് കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത താരത്തിന്‍റെ ആത്മവിശ്വാസത്തെ ആണ് ആളുകള്‍ പ്രശംസിച്ചത്. സമൂഹത്തിന്‍റെ സ്ത്രീ സൗന്ദര്യ സങ്കൽപങ്ങൾക്കുള്ള ചുട്ടമറുപടിയാണ് ലിയോണിന്റെ ചിത്രങ്ങൾ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

 

Also Read: മെറ്റ് ഗാലയില്‍ തല മുതൽ കാൽ വരെ മൂടിയ കറുത്ത ഔട്ട്ഫിറ്റില്‍ കിം കര്‍ദാഷിയാന്‍; വിമര്‍ശനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios