ഇത് വനിതകൾക്ക് മാത്രമായുള്ള ഇടമാണ്. ഇവിടുത്തെ ഗുരുക്കളും വനിതകള്‍ തന്നെയാണ്. 

സ്ത്രീകള്‍ കളരിപ്പയറ്റ് അഭ്യസിക്കുകയോ? നെറ്റിചുളിക്കേണ്ട എന്ന് പറയുകയാണ് ഫോർട്ട് കൊച്ചിയിലുള്ള മെറീന ഗുരുക്കളുടെ ഈ കളരി. ഇത് വനിതകൾക്ക് മാത്രമായുള്ള ഇടമാണ്. ഇവിടത്തെ ഗുരുക്കളും വനിതകള്‍ തന്നെയാണ്. എട്ട് വയസ്സുകാരി ദേവനന്ദ മുതൽ 72 വയസ്സുള്ള വീട്ടമ്മമാർ വരെ ഇവിടെ മെറീനയുടെ ശിഷ്യരാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കയ്യും കാലും മനസ്സും ഒരുപോലെ ചലിക്കുമ്പോള്‍ പ്രായം ഇവർക്ക് പ്രശ്നമേ അല്ല. ഈ കളരിയാണ് ഇപ്പോള്‍ മെറീനയുടെ ജീവിതം. വർഷങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് മെറീന ഈ ജീവിതം കൈയെത്തിപ്പിടിച്ചത്. 

പത്താം വയസിലാണ് മെറീന കളരി പഠിക്കാൻ തുടങ്ങിയത്. 32 വർഷത്തോളമായി കളരി മെറീനയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. പ്രതിസന്ധികളിൽ അടിപതറാതെ മുന്നേറിയ മെറീന ഇന്ന് നിരവധി വനിതകൾക്ക് പ്രചോദനമാണ്. 

Also Read: ജെസിബി മുതല്‍ റോഡ് റോളര്‍ വരെ; മണിയമ്മയ്ക്ക് ഇതൊക്കെ എന്ത്!