തന്റെ സഹപ്രവര്‍ത്തകനും ഐഎഎസ് ഓഫിസറുമായ പ്രദീവ് ഗവാണ്ടെയുമായുള്ള വിവാഹം ഉറപ്പിച്ചത് ടീന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. 

രിക്കല്‍ ടീന ഡാബിയുടെ (Tina Dabi) വിവാഹം രാജ്യത്താകമാനം വാര്‍ത്തയായതായിരുന്നു. ഐഎഎസ് ഒന്നാം റാങ്കുകാരിയായ ടീന, രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിര്‍ ഖാനെ വിവാഹം ചെയ്തത് (Athar Aamir Khan) ദേശീയമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അത്തര്‍ ആമിര്‍ ഖാനില്‍ നിന്ന് ടീന വിവാഹ മോചനം നേടി. ടീന രണ്ടാമതും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തന്റെ സഹപ്രവര്‍ത്തകനും ഐഎഎസ് ഓഫിസറുമായ പ്രദീവ് ഗവാണ്ടെയുമായുള്ള (Pradeep Gawande) വിവാഹം ഉറപ്പിച്ചത് ടീന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.

View post on Instagram

'നീയെനിക്ക് നല്‍കിയ പുഞ്ചിരി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. 2013 ബാച്ച് ഐഎഎസ് ഓഫിസറാണ് പ്രദീപ്. ഇരുവരുടെയും വിവിധ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ 14 ലക്ഷം ഫോളോവേഴ്‌സുള്ള ഉദ്യോഗസ്ഥയാണ് ടീന. 2018ലാണ് അത്തര്‍ ആമിര്‍ ഖാനുമായുള്ള ടിനയുടെ വിവാഹം. മതത്തിന്റെ വേലിക്കെട്ടുകര്‍ തകര്‍ത്താണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. വിവിധ മേഖലകളിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വെങ്കയ്യ നായിഡു, സുമിത്ര മഹാജന്‍ എന്നിവരുള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തു.

View post on Instagram

2015ലെ യു പി എസ് സി പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ടീന. അതേ വര്‍ഷം രണ്ടാം റാങ്കുകാരനായിരുന്നു അത്തര്‍ ആമിര്‍ ഖാന്‍. സിനിമാക്കഥക്ക് തുല്യമായിരുന്നു ഇരുവരുടെയും പ്രണയം. ദലിത് സമുദായത്തില്‍ നിന്നുള്ള ആദ്യ ഒന്നാം റാങ്കുകാരിയാണ് ടീന. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു. ഏപ്രില്‍ 22നാണ് ടീനയുടെയും പ്രദീപിന്റെയും ഇരുവരുടെയും വിവാഹം.