കൂറ്റൻ കെട്ടിടത്തിന്‍റെ ചുമരിനോടുചേര്‍ന്ന് വളരെ  അലക്ഷ്യമായി നടക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് പെൺകുട്ടിയെ വിമർശിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ സംഭവം എന്ന്, എവിടെ നടന്നുവെന്ന് തുടങ്ങിയ വിവരങ്ങള്‍  ലഭ്യമല്ലാതെയാണ് ട്വിറ്ററിലൂടെ വീഡിയോ പ്രചരിക്കുന്നത്. ഒരു പെൺകുട്ടി കെട്ടിടത്തിന്റെ ഒരു വശത്തു നിന്നും മറുവശത്തേക്ക് ചുമരുകളിൽ പിടിച്ച് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 
എതിർവശത്തു നിന്ന് ഇതു കണ്ടയാളുകളാണ് ദൃശ്യങ്ങള്‍ പകർത്തിയിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാകുന്നത്. ഈ പെൺകുട്ടി മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോ പകർത്തുന്നവർ തമ്മിൽ പറയുന്നതും കേൾക്കാം.

ഐപിഎസ് ഉദ്യോ​ഗസ്ഥനായ എച്ച്ജിഎസ് ധാലിവാൾ ഉൾപ്പെടെ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഡെയർ ചലഞ്ചുകളുടെ ഫലം എന്നു പറഞ്ഞാണ് ധാലിവാൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

 

 

Also Read: തലയില്‍ ഒരു ഗ്ലാസ് പാല്‍; ഒരു തുള്ളി പോലും കളയാതെ നീന്തുന്ന താരം; വീഡിയോ വൈറല്‍...