വിവാഹ പന്തലില്‍ ഭക്ഷണം കഴിക്കുന്ന ഒരു യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. കൈ കൊണ്ട് വലിയ ഉരുള ഉരുട്ടുന്ന യുവതിയുടെ അരികിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ എത്തുകയാണ്. 

ഒത്തുകൂടലിന്‍റേയും സ്നേഹം പങ്കുവയ്ക്കലിന്‍റേയും വേദിയാണ് വിവാഹച്ചടങ്ങുകള്‍. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തം എന്നും കാണാനാണ് വിവാഹ ആല്‍ബങ്ങള്‍ തയ്യാറാക്കുന്നതും. അതുകൊണ്ടുതന്നെ ചടങ്ങിനെത്തുന്ന അതിഥികളിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ തിരിക്കുകയും അവരെ ഒപ്പിയെടുക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ ചിലപ്പോഴൊക്കെ ഈ ക്യാമറക്കണ്ണുകള്‍ പലര്‍ക്കുമൊരു ശല്യമായി തോന്നാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍. അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിവാഹ പന്തലില്‍ ഭക്ഷണം കഴിക്കുന്ന ഒരു യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

View post on Instagram

കൈ കൊണ്ട് വലിയ ഉരുള ഉരുട്ടുന്ന യുവതിയുടെ അരികിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ എത്തുകയാണ്. പെട്ടെന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി, ഉരുള പ്ലേറ്റില്‍ വച്ചതിന് ശേഷം പ്ലേറ്റിലിരുന്ന സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ചിരി പടര്‍ത്തുകയാണ്. 

Also Read: ‘ബെൽറ്റിന് 35000 രൂപയോ? 150ന് കിട്ടിയേനെ’; മകളുടെ ഷോപ്പിങ് കണ്ട് കണ്ണു തള്ളി അമ്മ; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona