തന്‍റെ വിവാഹത്തിന് ഡിജെ വായിച്ചയാളുമായി യുവതി പ്രണയത്തിലായി, പിന്നീട് അയാളെ വിവാഹം കഴിച്ചു. യുഎസിലെ മാരിലാന്‍ഡ് സ്വദേശിനിയായ നാനി മെഗന്‍ വില്‍സ് ആണ് തന്നെക്കാള്‍ 23 വയസ്സിന് പ്രായമുളളയാളായ മാര്‍ക്ക്  സ്റ്റോണുമായി പ്രണയത്തിലായത്. 2016ലായിരുന്നു നാനി മെഗന്‍റെ ആദ്യ വിവാഹം നടന്നത്. അന്ന് മെഗന് 26 വയസ്സായിരുന്നു. നാനിയുടെ വിവാഹത്തിന് ഡിജെ പാര്‍ട്ടിക്ക് സംഗീതം ചെയ്തത് മാര്‍ക്ക് ആയിരുന്നു.

അന്ന് ഈ പാര്‍ട്ടിയുടെ കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് നാനിയുടെ സഹോദരി ക്രിസ്റ്റണ്‍ ആണ്. അന്ന് ക്രിസ്റ്റണിനോടൊപ്പം നാനി മെഗന്‍ മാര്‍ക്കിനെ കണ്ടിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ബന്ധവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് നാനിയ്ക്ക് മനസ്സിലാകുന്നത്. തുടര്‍ന്ന് സഹോദരി ക്രിസ്റ്റണിനോട് തന്‍റെ ജീവിതപ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനായി സഹോദരിയെ കാണാന്‍ എത്തിയപ്പോഴാണ് നാനിയും മാര്‍ക്കും വീണ്ടും കാണുന്നത്. അവര്‍ തമ്മില്‍ പെട്ടെന്ന് അടുത്തു.

ഭര്‍ത്താവില്‍ നിന്നും കിട്ടാത്ത കരുതല്‍ 49കാരനായ മാര്‍ക്കില്‍ നിന്നും നാനിക്ക് ലഭിച്ചു. മാര്‍ക്കും  27 വര്‍ഷത്തെ തന്‍റെ  ആദ്യവിവാഹം പരാജയപ്പെട്ട കഥയും തന്‍റെ ജീവിതത്തെ കുറിച്ചും നാനിയോട് തുറന്ന് സംസാരിച്ചു. ഭര്‍ത്താവില്‍ നിന്ന് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ശ്രദ്ധ, കരുതല്‍, സമയം എന്നിവ മാര്‍ക്കില്‍ നിന്നും നാനി മെഗന് കിട്ടാന്‍ തുടങ്ങി. 2018ല്‍ നാനി വാവാഹമോചനം നേടുന്നത് വരെ ഇരുവരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. അതിന് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹതിരായി. 


 
മാര്‍ക്ക് നല്ല സുഹൃത്തായിരുന്നപ്പോള്‍ പോലും എന്‍റെ കാര്യങ്ങള്‍ അറിയാനായി സമയം കണ്ടെത്തിയിരുന്നു. അത് എന്‍റെ ഭര്‍ത്താവില്‍ നിന്നുപോലും എനിക്ക് കിട്ടിയിരുന്നില്ല എന്നും നാനി മെഗന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്‍റെ പിന്തുണ എനിക്ക് ലഭിച്ചു എന്നും അവര്‍ പറഞ്ഞു.

23 വയസ്സിന് മൂത്തയാളെ തന്നെ വേണമോ എന്ന് ബന്ധുക്കളും ചോദിച്ചിരുന്നു. എന്നാല്‍ അതൊന്നും തങ്ങളുടെ ബന്ധത്തെ ഇതുവരെ ബാധിച്ചിട്ടില്ല എന്നും മെഗന്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ക്കിന് 22 വയസ്സുളള മകനും 20 വയസ്സുളള മകളുമുണ്ട്.