Asianet News MalayalamAsianet News Malayalam

'പോയി പാത്രം കഴുക്'എന്ന് സ്ത്രീകളോട് അവരെ കുറച്ചുകാണിക്കാനാണോ പറയുന്നത്?; വീഡിയോ...

ഇൻസ്റ്റഗ്രാമില്‍ ലൈവ് ആയി 'ആസ്ക് മീ എനിതിംഗ്' എന്ന സെഷൻ ചെയ്യുകയായിരുന്നു കഷഫ് അലി. ഇതിനിടെ ഒരാള്‍ ഇവരോട് 'പോയി പാത്രം കഴുകിക്കാണിക്ക്' എന്ന് പറയുകയായിരുന്നു.

young pak influencer criticize man for his anti woman words hyp
Author
First Published Aug 20, 2023, 2:01 PM IST

സ്ത്രീവിരുദ്ധമായ വാക്കുകളെയും, പ്രയോഗങ്ങളെയും, പെരുമാറ്റങ്ങളെയുമെല്ലാം വലിയ രീതിയില്‍ ഓഡിറ്റ് ചെയ്യുന്ന- തിരുത്തുന്ന ഒരു യുവതലമുറയാണ് ഇന്നുള്ളത്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിനിമകളിലും ടിവി ഷോകളിലും നേതാക്കന്മാരുടെ പ്രസംഗങ്ങളിലുമെല്ലാമുള്ള സ്ത്രീവിരുദ്ധതയെ സധൈര്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും ഇന്നത്തെ യുവതലമുറയ്ക്കുണ്ട്.

ഇതിന് തെളിവാകുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു യുവ ഇൻഫ്ളുവൻസറുടെ വീഡിയോ. സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ എന്ന നിലയില്‍ പ്രശസ്തയായ കഷഫ് അലി എന്ന പെണ്‍കുട്ടിയുടേതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ.

ഇൻസ്റ്റഗ്രാമില്‍ ലൈവ് ആയി 'ആസ്ക് മീ എനിതിംഗ്' എന്ന സെഷൻ ചെയ്യുകയായിരുന്നു കഷഫ് അലി. ഇതിനിടെ ഒരാള്‍ ഇവരോട് 'പോയി പാത്രം കഴുകിക്കാണിക്ക്' എന്ന് പറയുകയായിരുന്നു. ഇതോടെ ഇവര്‍ ലൈവ് സെഷനിടെ തന്നെ പാത്രം കഴുകുന്നതും കാണിച്ചു. 

ഇതിന് ശേഷം കഷഫ് സംസാരിച്ച ചില കാര്യങ്ങള്‍ക്കാണ് വൻ കയ്യടി ലഭിക്കുന്നത്. ഒരു സ്ത്രീയോട് പാത്രം കഴുക് എന്ന് പറയുന്നത് അവരെ ഇടിച്ചുതാഴ്ത്തുന്നതിന്‍റെ ഭാഗമായിട്ടാണോ, അങ്ങനെയെങ്കില്‍ അത് എന്തുതരം മണ്ടത്തരമാണ്- കാരണം ആര്‍ക്കാണ് പാത്രം കഴുകേണ്ടത്തത്- എല്ലാവര്‍ക്കും ആ ജോലി ചെയ്യേണ്ടതില്ലേ- എന്നെല്ലാമാണ് കഷഫ് ചോദിക്കുന്നത്.

'ഞാൻ പാത്രം കഴുകി. അതുകൊണ്ട് ഞാനെന്തോ ചെറുതായിപ്പോവുകയോ വലുതായിപ്പോവുകയോ ചെയ്തോ? അങ്ങനെ സംഭവിക്കുമോ? ഒന്നുമില്ല. അതൊരു ജോലിയായിരുന്നു. അത് ചെയ്തു. ഇതെന്തിനാണ് സ്ത്രീകളെ ഇടിച്ചുതാഴ്ത്താനുള്ളൊരു കാര്യമായി ഉപയോഗിക്കുന്നത്. ഒരിത്തിരിയെങ്കിലും കോമ്മണ്‍സെൻസ് കാണിക്കൂ. ഓരോ തവണയും ഭക്ഷണം കഴിക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വാങ്ങുന്നവര്‍ ആരാണ്? അങ്ങനെയെങ്കില്‍ തീര്‍ച്ചയായും നമുക്ക് പാത്രം കഴുകണമല്ലോ. അത് എല്ലാവര്‍ക്കും ചെയ്യണം. ഇതെന്തോ അതിശയമായി തോന്നുന്നു....'- കഷഫ് പറയുന്നു. 

ഇവരുടെ വാക്കുകള്‍ക്ക് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നത്. പഴഞ്ചൻ ആയ സ്ത്രീവിരുദ്ധ പ്രയോഗങ്ങളെ നിസാരമായി തള്ളിക്കളയുകയോ അവയോട് വൈകാരികമായി പ്രതികരിക്കുകയോ ചെയ്യാതെ വളരെ പക്വതയോടെ വലിയൊരു സന്ദേശം ആളുകളിലേക്ക് കൈമാറുംവിധം സംസാരിച്ചതിനാണ് അഭിനന്ദനം. നിരവധി പേരാണ് കഷഫിന്‍റെ വീഡിയോ പങ്കുവയ്ക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ആംഗ്സൈറ്റി കുറയ്ക്കാൻ ആലിയ ഭട്ട് ചെയ്യുന്ന 'ടെക്നിക്'; ഇത് ആര്‍ക്കും പരീക്ഷിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios