ബോംബെ സിനിമയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് സംവിധായകൻ മണിരത്നവും സംഘവും ബേക്കലിലെത്തി ഓർമ്മകൾ പുതുക്കി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട്: മൂന്ന് പതിറ്റാണ്ടിനിപ്പുറം ബേക്കലിലെത്തി ബോംബെ സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായാണ് സംവിധായകൻ മണിരത്നവും സംഘവും ബേക്കലിലെത്തിയത്. സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ബോംബ സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്ന കാസർഗോഡ് ജില്ലയിലെ ബേക്കലിലേക്ക് സിനിമയുടെ അണിയറ പ്രവർത്തകരെ കൊണ്ടുവരാൻ ശ്രമിക്കും എന്ന് സൂചിപ്പിച്ചിരുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തിൻ്റെ വളർച്ചക്ക് സഹകരിക്കാൻ തയ്യാറാണെന്ന് അവർ അറിയിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മണിരത്നം, മനീഷാ കൊയ് രാള, രാജീവ് മേനോൻ
@ ബേക്കൽ..
30 years of BOMBAY movie
Cinema Tourism @ Kerala
സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ബോംബ സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്ന കാസർഗോഡ് ജില്ലയിലെ ബേക്കലിലേക്ക് സിനിമയുടെ അണിയറ പ്രവർത്തകരെ കൊണ്ടുവരാൻ ശ്രമിക്കും എന്ന് സൂചിപ്പിച്ചിരുന്നു.
ബോംബെ സിനിമയുടെ മുപ്പതാം വാർഷികത്തിൽ കേരളാ ടൂറിസത്തിൻ്റെ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംവിധായകൻ മണിരത്നം, നടി മനീഷാ കൊയ് രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ തുടങ്ങിയവർ ബേക്കലിൽ..
കേരള ടൂറിസത്തിൻ്റെ വളർച്ചക്ക് സഹകരിക്കാൻ തയ്യാറാണെന്ന് അവർ അറിയിച്ചു.


