പൊന്മുടി ഇക്കോ ടൂറിസ്സത്തിലേക്കുള്ള സന്ദർശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. 21-ാം വളവിന് സമീപം മണ്ണിടിഞ്ഞതോടെയാണ് സന്ദർശനം നിരോധിച്ചത്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇന്ന് (15.08.2025) മുതൽ പൊന്മുടി ഇക്കോ ടൂറിസ്സത്തിലേക്കുള്ള സന്ദർശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.