2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാടകീയമായി ധാക്കയിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ രഹസ്യം പുറത്ത്. ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയും വ്യാജ കൊൽക്കത്ത വിമാന പദ്ധതിയും ഉപയോഗിച്ചാണ് ഗാസിയാബാദിലേക്ക് രക്ഷപ്പെട്ടത്.
ബംഗ്ലാദേശിൽ വൻ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ എത്തിയത് 2024 ഓഗസ്റ്റ് അഞ്ചിന് ആണ്. ഷെയ്ഖ് ഹസീനയുടെ AJAX 1431 സൈനിക വിമാനം ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽ ആയിരുന്നു ഇറങ്ങിയത്. ഇപ്പോഴിതാ ധാക്കയിൽ നിന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാടകീയമായി രക്ഷപ്പെട്ടതിന്റെ വിശദാംശങ്ങൾ ഒരു ബംഗ്ലാദേശ് ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. 2024 ഓഗസ്റ്റ് 5 ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രക്ഷപ്പെട്ട സംഭവത്തിൽ, ധാക്കയിൽ നിന്ന് ഗാസിയാബാദിലേക്കുള്ള രഹസ്യ വിമാനയാത്ര ഉൾപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ശ്രദ്ധ കുറയ്‌ക്കാൻ ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയും വ്യാജ കൊൽക്കത്ത വിമാന പദ്ധതിയും ഉപയോഗിച്ചായിരുന്നു അവരുടെ രക്ഷപ്പെടൽ.
ഹസീനയുടെ വിമാനം കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിച്ചിരുന്നതായും പക്ഷേ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡോൺ വ്യോമസേനാ താവളത്തിലാണ് വിമാനം വന്നിറങ്ങിയത്. അനാവശ്യമായ ശ്രദ്ധ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം. അന്ന് എൻഡിടിവി ഉൾപ്പെടെയുള്ള ഇന്ത്യയിലെ മാധ്യമങ്ങൾ ആദ്യം കൊൽക്കത്തയിലേക്കുള്ള യാത്രയിലാണ് ഹസീന എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ബംഗ്ലാദേശ് വ്യോമാതിർത്തിയിൽ കഴിയുന്നത്ര കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് വിമാനം ഡൽഹിയിലേക്ക് നേരിട്ട് പറക്കുന്നതിനുപകരം ആദ്യം കൊൽക്കത്തയിലേക്ക് പോയത് എന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. അതിനാൽ അവസാന നിമിഷം വരെ കൊൽക്കത്തയിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് തോന്നിയിരുന്നു. ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്ന വിമാനങ്ങൾ കൊൽക്കത്തയിലേക്ക് ഉള്ളതിനേക്കാൾ കൂടുതൽ സമയം ബംഗ്ലാദേശ് വ്യോമാതിർത്തിയിൽ ചെലവഴിക്കാറഉണ്ടെന്ന് വ്യോമയാന വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. ധാക്ക-കൊൽക്കത്ത പടിഞ്ഞാറോട്ട് നേരിട്ടുള്ള വിമാനപാതയിലൂടെ സഞ്ചരിക്കുമ്പോൾ ഡൽഹിയിലേക്കുള്ളത് വടക്ക്-പടിഞ്ഞാറ് ദിശയിലാണ്. അതായത് ബംഗ്ലാദേശ് നിയന്ത്രിത ആകാശങ്ങളിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.
ധാക്കയിലും കൊൽക്കത്തയിലും എയർ ട്രാഫിക് കൺട്രോളിൽ വിമാനങ്ങൾ സമീപിക്കുന്നത് സംബന്ധിച്ച് പരസ്‍പരം അറിയിക്കാൻ ഒരു ഹോട്ട്‌ലൈൻ ഉണ്ടെന്ന് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ ബംഗ്ലാദേശി ദിനപത്രമായ ദി ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. കൊലപാതകം ലക്ഷ്യമിട്ട് അക്രമാസക്തരായ ഒരു ജനക്കൂട്ടം ഗണഭവൻ കീഴടക്കുന്നതിനാൽ അവർ രാജ്യം വിട്ട് ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെടാതിരിക്കാൻ വേണ്ടിയാണ് വ്യാജമായി ഒരു വിമാന യാത്ര സൃഷ്‍ടിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ആ ദിവസം എന്താണ് സംഭവിച്ചത്?
ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം ബംഗ്ലാദേശ് വ്യോമസേനയുടെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് പടിഞ്ഞാറുള്ള ധാക്കയിലെ ബംഗബന്ധു ബേസിൽ നിന്ന് വിമാനം പറന്നുയർന്നു. ഇതിന് വെറും 30 മിനിറ്റ് മുമ്പ്, പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ഹസീനയുടെ അന്നത്തെ ഔദ്യോഗിക വസതിയായിരുന്ന ഗൊണോ ഭബന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
എയർ ട്രാഫിക് കൺട്രോൾ നൽകിയ നാലക്ക കോഡായ 4131 എന്ന 'സ്ക്വാക്ക് കോഡ്' വിമാനത്തിന് നൽകി. ഇത് 'ലക്ഷ്യസ്ഥാനം' ആയ കൊൽക്കത്ത എടിസിയുമായി പങ്കിട്ടു. എങ്കിലും, ധാക്കയിൽ നിന്ന് പറന്നുയർന്നതിനുശേഷം വിമാനത്തിലെ ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്തു. വിമാനത്തിന്‍റെ സ്ഥാനം, ദിശ, ഉയരം, വേഗത എന്നിവ കൈമാറുന്ന ട്രാൻസ്‌പോണ്ടറുകളും ഓട്ടോമാറ്റിക് ജിയോലൊക്കേറ്റർ സിസ്റ്റവും വിമാനം പശ്ചിമ ബംഗാളിലെ ഇന്ത്യൻ വ്യോമാതിർത്തിക്ക് അടുത്തെത്തുന്നതുവരെ പിന്നെ ഓണാക്കിയില്ല.
ധാക്കയിലായാലും കൊൽക്കത്തയിലായാലും മറ്റെവിടെയായാലും എ.ടി.സി റഡാറുകൾക്ക് അത് ഇപ്പോൾ 'അദൃശ്യ'മായിരുന്നു.എങ്കിലും വിമാനത്തിന്റെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കാൻ ഗ്രൗണ്ട് കൺട്രോളുമായി ആശയവിനിമയം നിലനിർത്തിയിരുന്നു. ഷെയ്ഖ് ഹസീനയും സഹോദരിയും മറ്റുള്ളവരും വിമാനത്തിൽ ഉണ്ടായിരുന്നു.
ബംഗാൾ അതിർത്തിക്ക് സമീപം എത്തിയപ്പോൾ മാത്രമാണ് ട്രാൻസ്‌പോണ്ടറുകൾ ഓൺ ചെയ്‌തിരുന്നത്. ആ സമയത്ത് ധാക്ക വിമാനം കൊൽക്കത്തയ്ക്ക് കൈമാറി, അതായത് പൈലറ്റിന് തന്റെ വരവ് അറിയിക്കാൻ എടിസിയെ ബന്ധപ്പെടേണ്ടിവന്നു. ഇതൊരു സാധാരണ രീതിയാണ്, ഒരു വിമാനം അതിർത്തിക്കടുത്തായിരിക്കുമ്പോഴാണ് സാധാരണയായി ഇങ്ങനെ ചെയ്യുന്നത്. ധാക്ക-കൊൽക്കത്ത റൂട്ടിലെ "BEMAK" എന്ന വേപോയിന്റിൽ എത്തിയപ്പോൾ വിമാനം അതിന്റെ ട്രാൻസ്‌പോണ്ടറുകളും ഓട്ടോമാറ്റിക് ജിയോലൊക്കേറ്റർ സിസ്റ്റവും ഓണാക്കി. വിമാനം പെട്ടെന്ന് റഡാറിൽ പ്രത്യക്ഷപ്പെട്ടു. ദില്ലിയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ താവളത്തിലേക്ക് ഗതി മാറ്റുന്നതിനു മുമ്പ് വിമാനം ആദ്യം കൊൽക്കത്തയിലേക്ക് പറന്നു.
ഈ ഘട്ടത്തിൽ ഇന്ത്യൻ വ്യോമയാന അധികൃതർ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ബംഗ്ലാദേശ് വ്യോമസേനയുടെ സി -130 ജെ വിമാനത്തെ നിരീക്ഷിക്കാൻ തുടങ്ങി. ഇന്ത്യയുടെ അനുമതി നേരത്തെ തേടിയ ഹസീനയ്ക്ക് അത് ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ സ്ഥിതി കൂടുതൽ വഷളായതോടെ പ്രതിഷേധക്കാർ രക്തത്തിനായി മുറവിളി കൂട്ടുന്നതിനാൽ ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിലേക്ക് പറക്കാൻ അനുമതി ലഭിക്കുകയായിരുന്നു.



