താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മരം മുറിച്ചുമാറ്റുന്നതിനാലും ഏഴാം വളവ് മുതൽ ലക്കിടി വരെ പാച്ച് വർക്ക് നടക്കുന്നതിനാലും ജനുവരി 23-നും ഗതാഗത നിയന്ത്രണം തുടരും. 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നാളെയും ​ഗതാ​ഗത നിയന്ത്രണം തുടരും. ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവെച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും ഇന്നും (ജനുവരി 22) നാളെയും (23) ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ചുരത്തിലും സമീപത്തുമായി ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ നിർദ്ദേശിച്ചു.