ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങൾ സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. 

യാത്രകളുടെ കാര്യത്തിൽ പലർക്കും പല തരത്തിലുള്ള താത്പ്പര്യങ്ങളാണുണ്ടാകുക. ചില‍ർക്ക് ചെറിയ യാത്രകളോടാണ് താത്പ്പര്യമെങ്കിൽ മറ്റ് ചില‍ർക്ക് ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന യാത്രകളാണ് ഇഷ്ടം. അതുപോലെ തന്നെ ചിലർക്ക് വിദേശ യാത്രകൾ നടത്താൻ അതിയായ ആ​ഗ്രഹമുണ്ടാകും. ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത ചില ഏഷ്യൻ രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടേണ്ടതില്ലെന്നതാണ് പ്രത്യേകത. ആ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഭൂട്ടാൻ

ഇന്ത്യക്കാരുടെ യാത്രാ ലിസ്റ്റിൽ എപ്പോഴും ഇടംപിടിക്കാറുള്ള രാജ്യമാണ് ഭൂട്ടാൻ. ഭൂട്ടാൻ സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് വിസയില്ലാതെ 14 ദിവസം ഭൂട്ടാനിൽ താമസിക്കാം.

തായ്‌ലൻഡ്

ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയം പിടിച്ചുപറ്റിയ രാജ്യമാണ് തായ്‌ലൻഡ്. ബീച്ചുകൾക്കും സംസ്കാരത്തിനും രുചികരമായ ഭക്ഷണത്തിനും പേരുകേട്ട രാജ്യമായ തായ്ലൻഡിലേയ്ക്ക് ടൂറിസത്തിന്റെ ഭാ​ഗമായി പോയാൽ 30 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 

നേപ്പാൾ

സംസ്കാരം കൊണ്ടും പ്രകൃതി ഭം​ഗി കൊണ്ടും സമ്പന്നമായ രാജ്യമാണ് നേപ്പാൾ. ലോകമെമ്പാടുമുള്ള നിരവധി വിനോദ സഞ്ചാരികളാണ് നേപ്പാളിലേയ്ക്ക് ഒഴുകി എത്തുന്നത്. ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല.

മൗറീഷ്യസ്

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ് മൗറീഷ്യസ്. പവിഴപ്പുറ്റുകൾ, ബീച്ചുകൾ, തടാകങ്ങൾ എന്നിവയ്ക്ക് പേരുകേട്ട മൗറീഷ്യസിലേയ്ക്ക് ഇന്ത്യക്കാർക്ക് അവധിക്കാലം ആഘോഷിക്കാൻ ധൈര്യമായി പോകാം. ഇന്ത്യക്കാർക്ക് 90 ദിവസം വിസയില്ലാതെ മൗറീഷ്യസിൽ യാത്ര ചെയ്യാം.

മലേഷ്യ

മലേഷ്യയിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളെ മനോഹരമായ ബീച്ചുകളാണ് സ്വാ​ഗതം ചെയ്യുക. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് യാത്ര ചെയ്യാം. 

ഖത്തർ

ഇന്ത്യക്കാരെ എക്കാലത്തും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാറുള്ള രാജ്യമാണ് ഖത്തർ. വിസയില്ലാതെ ഈ രാജ്യത്തെ കാഴ്ചകൾ ആസ്വദിക്കാം. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് നിയമങ്ങളും നിബന്ധനകളും പാലിച്ച് യാത്ര ചെയ്യാം. 

READ MORE: രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടനിലുണ്ടായിരുന്ന രഹസ്യ ഭൂഗർഭ തുരങ്കങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറക്കുന്നു