ഈ കടലിലെ വെള്ളത്തിൽ മറ്റ് കടലുകളിലെ വെള്ളത്തേക്കാൾ ഉപ്പിന്റെ അളവ് 35 ശതമാനം കൂടുതലാണ്. 

ലോകത്ത് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് ഇസ്രായേലിനും ജോർദാനുമിടയിൽ സ്ഥിതി ചെയ്യുന്ന ചാവുകടൽ. വിനോദ സഞ്ചാരികളുടെ പ്രിയം പിടിച്ചുപറ്റിയ ചാവുകടൽ ഒരു അത്ഭുതം തന്നെയാണ്. ആർക്കും അതിൽ മുങ്ങിത്താഴാൻ കഴിയില്ല എന്നതാണ് ചാവുകടലിന്റെ ഏറ്റവും വലിയ സവിശേഷത. ചാവുകടലിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലായതിനാൽ നിങ്ങൾ അതിൽ കിടന്നാലും മുങ്ങി മരിക്കില്ല.

ഒരു വശത്ത് ഇസ്രായേലിന്റെയും മറുവശത്ത് മനോഹരമായ ജോർദാന്റെയും കുന്നുകളാൽ ചുറ്റപ്പെട്ട ചാവുകടലിന്റെ കാഴ്ച വളരെ മനോഹരമാണ്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ചാവുകടൽ. സമുദ്രനിരപ്പിൽ നിന്ന് 400 മീറ്റർ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉപ്പിന്റെ അളവ് കൂടുതലായതിനാൽ ഒരു ജീവജാലത്തിനോ സസ്യത്തിനോ അതിൽ നിലനിൽക്കാൻ കഴിയില്ല. 

ചാവുകടലിലെ ഉപ്പിന്റെ അളവ് ഏകദേശം 35% ആണ്. ഇത്രയും ഉപ്പുരസമുള്ള വെള്ളത്തിൽ ഒരു സസ്യത്തിനോ മത്സ്യത്തിനോ അതിജീവിക്കാൻ കഴിയില്ല. സാധാരണ കടൽ വെള്ളത്തേക്കാൾ 10 മടങ്ങ് ഉപ്പുരസമുള്ള വെള്ളമാണ് ചാവുകടലിലേത്. വിനോദ സഞ്ചാരികൾക്ക് യാതൊരു ആയാസവുമില്ലാതെ ചാവുകടലിൽ നീന്താൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. 

ചാവുകടലിന്റെ മനോഹരമായ കാഴ്ച കണ്ട് ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എല്ലാ വർഷവും ഇവിടെ എത്താറുണ്ട്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ചാവുകടലിനടുത്ത് ആഡംബര റിസോർട്ടുകൾ ലഭ്യമാണ്. എന്നാൽ, ഇസ്രായേലും ഹമാസും തമ്മിലുണ്ടായ യുദ്ധം ചാവുകടൽ ടൂറിസത്തെ വളരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇവിടേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ യുദ്ധം കാരണം വലിയ കുറവുണ്ടായി. ഇതോടെ ഈ മേഖലയിലെ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടത്. 

READ MORE: ഇനി യാത്രകൾ ഉപേക്ഷിക്കേണ്ട...ഈ സ്ഥലങ്ങളിൽ താമസം, ഭക്ഷണം എല്ലാം സൗജന്യം! ഒരു രൂപ പോലും ചെലവാകില്ല