ആന, കടുവ, മാൻ തുടങ്ങിയ വന്യജീവികളാൽ സമ്പന്നമായ സംരക്ഷിത വനമേഖലയാണ് ധോണി.
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ധോണി സംരക്ഷിത വനം സ്ഥിതി ചെയ്യുന്നത്. ആന, കടുവ, മാൻ തുടങ്ങിയ വന്യജീവികളാൽ സമ്പന്നമായ വനപ്രദേശമാണിത്. പ്രകൃതിയെ അടുത്തു നിന്ന് കാണാൻ അനുയോജ്യമായ സ്ഥലം കൂടിയാണ് ധോണി. ട്രംക്കിംഗും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
ധോണിയിൽ നിന്ന് മലമ്പുഴ, മീൻവല്ലം വെള്ളച്ചാട്ടങ്ങളിലേക്ക് കാടുകളിലൂടെ നടക്കാം. എന്നാൽ ഇതിന് ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ അനുമതി ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു ഗൈഡായിരിക്കും ട്രക്കിംഗ് ടീമിനെ നയിക്കുക. ധോണി കുന്നുകളുടെ അടിത്തട്ടിൽ നിന്ന് മൂന്ന് മണിക്കൂർ ട്രക്ക് ചെയ്താൽ പ്രകൃതിയുടെ അതിമനോഹരമായ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. തേക്ക് തോട്ടങ്ങൾക്ക് സമീപമുള്ള കുന്നുകളുടെ അടിവാരത്തിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളിലൂടെയുള്ള, 4 കിലോമീറ്റർ ദൈർഘ്യമേറിയ ഈ ട്രക്കിംഗ് റൂട്ട് പ്രകൃതിയെ അതിന്റെ ഏറ്റവും ശാന്തമായ രൂപത്തിൽ കാണാൻ സഹായിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ധോണി വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
എങ്ങനെ എത്തിച്ചേരാം
റോഡ് മാർഗം: പാലക്കാട് ടൗണിൽ നിന്ന് 11 കിലോമീറ്റർ
റെയിൽ മാർഗം: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ
വിമാന മാർഗം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 101 കിലോമീറ്റർ, കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (തമിഴ്‌നാട്) 78 കിലോമീറ്റർ.
READ MORE: ഇനി യാത്രകൾ ഉപേക്ഷിക്കേണ്ട...ഈ സ്ഥലങ്ങളിൽ താമസം, ഭക്ഷണം എല്ലാം സൗജന്യം! ഒരു രൂപ പോലും ചെലവാകില്ല
