സ്വിറ്റ്സർലൻഡിലെ കാഴ്ചകളും അനുഭവങ്ങളും ഉൾപ്പെടുത്തി രാജശ്രീ സി.വി എഴുതിയ ഓർമ്മക്കുറിപ്പ്. 

പ്രണയം എന്ന വാക്ക് കേട്ടാല്‍ ഓര്‍മ്മവരുന്ന യാത്രകള്‍ നിങ്ങള്‍ക്കുണ്ടോ? അത് പ്രണയകാലത്തെ യാത്രയാവാം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയാവാം. പ്രണയനഷ്ടത്തിനു ശേഷം ആ ഓര്‍മ്മയില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാവാം. മറക്കാനാവാത്ത ആ യാത്രാനുഭവങ്ങള്‍ എഴുതി അയക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വിലാസം: webteam@asianetnews.in. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദവിലാസവും ഫോട്ടോയും യാത്രാ ഫോട്ടോകളുണ്ടെങ്കില്‍ അവയും ഒപ്പം അയക്കണം. സബ്ജക്ട് ലൈനിൽ 'പ്രണയയാത്ര' എന്നെഴുതാൻ മറക്കരുത്.

കോടമഞ്ഞിൻ്റെ കുളിർമ്മയും പൂക്കളുടെ മനം മയക്കുന്ന കാഴ്ചയും മനസ്സുനിറച്ച സ്വിറ്റ്സർലൻഡ് പ്രണയികളുടെ പറുദീസയാണ്. സ്വിറ്റ്സ‍ർലൻഡിനെ ഭൂമിയിലെ സ്വർഗ്ഗം എന്നു വിളിച്ചാൽ ഒട്ടും അതിശയോക്തിയില്ല. മഞ്ഞും മഴയും വെയിലും ഇടകലർന്ന ഏപ്രിൽ മാസത്തിലാണ് സ്വിറ്റ്സർലൻഡിലേയ്ക്ക് എത്തിയത്.

എവിടെ തിരിഞ്ഞാലും വാക്കുകൾക്ക് അപ്പുറമുള്ള വിസ്മയക്കാഴ്ചകളായിരുന്നു! ഏഴഴകുള്ള തേരിലെ രാജകുമാരിയായി സഞ്ചരിച്ച ദിനരാത്രങ്ങൾ! പൂക്കളുടെ താഴ്വരയിൽ ''ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി" എന്നു മൂളിപ്പാട്ടും പാടി കണ്ടുതീർത്ത വർണ്ണ പ്രപഞ്ചത്തിൻ്റെ മാസ്മരികതയിൽ സ്വയം മറന്ന് നടന്നു തീർത്ത വഴിത്താരകളിൽ പ്രണയത്തിൻ്റെ നനുത്ത ഗന്ധമുണ്ടായിരുന്നു.

മഞ്ഞിൻ്റെ പുതപ്പണിഞ്ഞ ടിറ്റിലിസ് പർവ്വതനിരകളിലെ വിസ്മയക്കാഴ്ചകളിൽ സ്വയം മറന്ന് പ്രണയാർദ്രതയിൽ അലിഞ്ഞു തീരാൻ കൊതിയ്ക്കുന്ന, കാലത്തെയും പ്രായത്തെയും മറന്ന പ്രണയിതാക്കളുടെ പറുദീസയായ സ്വിറ്റ്സർലൻഡ്! ഒരിക്കലും കണ്ട് മതിയാകാത്ത സ്വർഗ്ഗഭൂമി! യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഇനിയും സ്വിറ്റ്സർലൻഡ് ഉണ്ടാകും എന്ന് ഉറപ്പിച്ചാണ് നാട്ടിലേയ്ക്ക് വണ്ടി കയറിയത്.

READ MORE: പ്രൈവറ്റ് ബസിൽ മൊട്ടിട്ടു, പേരാലിൻ ചുവട്ടിൽ കൊഴിഞ്ഞു; ഒരു നഷ്ട പ്രണയത്തിന്റെ കഥ