മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ സൈറ്റ് സീയിം​ഗ് സർവീസിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. സര്‍വീസ് ആരംഭിച്ച് വെറും 9 മാസം പിന്നിട്ടപ്പോൾ തന്നെ വരുമാനം 1 കോടി കവിഞ്ഞിരുന്നു. 

മൂന്നാറിലെ ഡബിൾ ഡെക്കർ സൈറ്റ് സീയിം​ഗ് സർവീസിന് വൻ ജനപ്രീതി. സർവീസ് ആരംഭിച്ച് വെറും 9 മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന്റെ വരുമാനം 1 കോടി പിന്നിട്ടെന്നാണ് കെഎസ്ആർടിസി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇക്കാലയളവിൽ 1,00,07,400 രൂപയാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ വരുമാനമായി നേടിയത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് എങ്ങനെ റോയൽ വ്യൂ ഡബിൾ ഡക്കറിൽ സീറ്റ് ഉറപ്പിക്കാം എന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

ദിവസേന മൂന്ന് ട്രിപ്പുകളാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിനുള്ളത്. രാവിലെ 9 മണിയ്ക്കാണ് ആദ്യത്തെ ട്രിപ്പ്. ഉച്ചയ്ക്ക് 12.30നും വൈകുന്നേരം 4 മണിയ്ക്കും ട്രിപ്പുകളുണ്ട്. താഴെയും മുകളിലുമായി ആകെ 50 സീറ്റുകളാണുള്ളത്. ഇതിൽ താഴെ ഒരാൾക്ക് 200 രൂപയും അപ്പര്‍ ഡെക്കിൽ 400 രൂപയുമാണ് നിരക്ക്. ആകെ 3 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയിൽ ലോക്ക്ഹാർട്ട് വ്യൂ, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. onlineksrtc swift.com എന്ന ലിങ്കിൽ കയറി നിങ്ങളുടെ സീറ്റ് ഉറപ്പിക്കാവുന്നതാണ്.

എങ്ങനെ ബുക്ക് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
  • Travelling from - MUNNAR ROYAL VIEW DOUBLE DECKER
  • Going To - SIGHT SEEING എന്ന് സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ബുക്ക് ചെയ്യാവുന്നതാണ്.