Asianet News MalayalamAsianet News Malayalam

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

Deshantharam Unni Attingal
Author
Thiruvananthapuram, First Published Sep 20, 2017, 4:46 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Unni Attingal

മോന് ഒരു വയസുള്ളപ്പോ കണ്ടതാണ് അവനെ. പിന്നീടെല്ലാം ഭാര്യ അയക്കുന്ന ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മാത്രമേ കണ്ടിട്ടുള്ളു ഞാന്‍ അവനെ. ഇപ്പോള്‍ നാല് വര്‍ഷം തികയുന്നു. അവനെ ഒന്ന് കാണാന്‍ കൊതിയാകുന്നു. 

കാത്തിരിപ്പിന് വിരാമമാവുകയാണ്. നാടെത്തി. വീട്ടുകാരോട് എയര്‍പോര്‍ട്ടില്‍ വരണ്ടാന്നു പറഞ്ഞിരുന്നു. പോകുന്ന വഴിക്ക് കൃഷ്‌ണേട്ടന്റെ വീട്ടില്‍ ഒന്ന് കയറണം.  

കൃഷ്‌ണേട്ടന്‍! ഒമ്പതു കൊല്ലത്തെ പ്രവാസത്തിനിടയില്‍ ഒരിക്കലും മറക്കാനാവാത്ത മുഖം. 

വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ ചെകുത്താനെന്നും അന്നേരത്തു ഒരു തുള്ളി വെള്ളം തരുന്നവനാണ് യഥാര്‍ഥ ദൈവമെന്നും മനസിലാക്കി തന്ന വ്യക്തി. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഞാന്‍ തളര്‍ന്നു പോയപ്പോള്‍, കൈ പിടിച്ചുയര്‍ത്തിയ മനുഷ്യസ്‌നേഹി.

നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ടു കൊണ്ട് രണ്ടു വര്‍ഷത്തിന് മുന്‍പാണ് സുഖമില്ലാതെ അദ്ദേഹം നാട്ടിലേക്കു വന്നത്. പിന്നീട് വല്ലപ്പോഴുമൊരു  ഫോണ്‍ കാള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് അത്രയേ ഉണ്ടായിരുന്നുള്ളു.

എല്ലാം വെട്ടിപിടിക്കാനുള്ള ഓട്ടത്തിനിടയില്‍ പിന്നീട് എപ്പോഴോ അദ്ദേഹത്തെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.

ഇപ്പോ എന്തിനായിരിക്കും എന്നെ കാണണം എന്ന് കൃഷ്‌ണേട്ടന്‍ പറഞ്ഞത്?

ഓരോന്നും ചിന്തിച്ചു സമയം പോയതറിഞ്ഞില്ല.

കൃഷ്‌ണേട്ടന്‍! ഒമ്പതു കൊല്ലത്തെ പ്രവാസത്തിനിടയില്‍ ഒരിക്കലും മറക്കാനാവാത്ത മുഖം. 

'സാര്‍ പറഞ്ഞ സ്ഥലമെത്തി'. ഡ്രൈവറാണ് ഓര്‍മ്മയില്‍ നിന്ന് വിളിച്ചുണര്‍ത്തിയത്.

വലിയ തിരക്കൊന്നും ഇല്ലാത്ത സ്ഥലമാണ്. ഒരു ചെറിയ പെട്ടിക്കട കണ്ടു. അവിടെ ചോദിച്ചു.

'ചേട്ടാ ഈ കൃഷ്‌ണേട്ടന്റെ വീട് അറിയോ? ഒരുപാട് വര്‍ഷം ഗള്‍ഫില്‍ ഉണ്ടായിരുന്നു'.

'ആര് ദുബായ് കൃഷ്‌ണേട്ടന്‍ ആണോ?. അതു ദാ ആ കാണുന്ന രണ്ടു നില വീടാ'

അത് കേട്ട് ഞാനൊന്നു ചിരിച്ചു.

ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോള്‍  മനസ്സില്‍ ഓര്‍ത്തു. ഒരു മനുഷ്യന്റെ ഊണും ഉറക്കവും ഇല്ലാത്ത മുപ്പതു കൊല്ലാതെ അധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്നതൊക്കെ.

കോളിംങ് ബെല്ലില്‍ കൈ അമര്‍ത്തിയപ്പോള്‍ ആണ് അകത്തെ ബഹളം ഞാന്‍ ശ്രദ്ധിച്ചത്.

ആ രൂപം എന്റെ മുന്നിലെത്തിയതും ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. കൃഷ്‌ണേട്ടന്‍!

'ദേ പലവട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട് നിങ്ങളോട് അടങ്ങി ഒതുങ്ങി ജീവിച്ചോളണമെന്ന്. എന്നെ പഠിപ്പിക്കാന്‍ വരണ്ട .എനിക്കറിയാം എങ്ങനെ ജീവിക്കണമെന്ന് മര്യാദക്ക് മിണ്ടാതെ കിടന്നോണം ഒരു മൂലയ്ക്ക്. ഒരു പണിക്കും പോകാതെ മക്കളുടെടെ ചിലവില്‍ ചുമ്മാ ഇരുന്നു തിന്നു മുടിപ്പിക്കാനായിട്ട്. നാശം ചാവേമില്ല മനുഷ്യന് സമാധാനോം തരില്ല'

ഒരു യുവാവ് ദേഷ്യത്തില്‍ വാതില്‍ തുറന്നു. അപ്പോഴാണ് അവന്‍ എന്നെ കണ്ടത്.

'ആരാ എന്ത് വേണം'.  ഒരു മയവുമില്ലാത്ത ചോദ്യം.

'കൃഷ്‌ണേട്ടന്‍ ഇല്ലേ ഞങ്ങള്‍ ഒരുമിച്ചയിരുന്നു ജോലി ചെയ്തിരുന്നത്'

'ആ അകത്തുണ്ടാകും. അമ്മേ ദേ ആരോ വന്നിരിക്കുന്നു' എന്ന് പറഞ്ഞു ദേഷ്യത്തില്‍ അവന്‍ പുറത്തേക്കു പോയി.

ആരാ അവിടെ? ഒരു നിഴല്‍ പോലെ ആരോ.

ആ രൂപം എന്റെ മുന്നിലെത്തിയതും ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. കൃഷ്‌ണേട്ടന്‍!

എനിക്ക് വിശ്വസിക്കാനായില്ല. ആകെ മെലിഞ്ഞു, കവിളുകള്‍ ഒട്ടി, ശരിക്കും ദൈന്യത നിറഞ്ഞ ഒരാള്‍ രൂപം. ഈശ്വരാ രണ്ടു വര്‍ഷം കൊണ്ട് ഒരാള്‍ ഇങ്ങനെ മാറുമോ? 

എന്നെ തിരിച്ചറിഞ്ഞതും ഒരു കരച്ചിലോടെ കൃഷ്‌ണേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു കട്ടിലില്‍ ഇരുത്തി.

'എന്താ കൃഷ്‌ണേട്ടാ ഉണ്ടായേ? ആരാ വഴക്കുണ്ടാക്കി പുറത്തേക്കു പോയത്'

അല്‍പ നേരം അദ്ദേഹം ദയനീയമായി എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു. 'എന്റെ മകനാ'. 

'ആര് കണ്ണനോ?'

വിശ്വസിക്കാനാവാതെ ഞാന്‍ കൃഷ്‌ണേട്ടനെ നോക്കി.

എനിക്കൊന്നും മനസിലാകുന്നില്ല കൃഷ്‌ണേട്ടാ .തെളിച്ചു പറയൂ.എന്താണ് ഉണ്ടായത്?

'അതെ കണ്ണന്‍. അവനെ എതിര്‍ത്ത് സംസാരിച്ചതിനുള്ള മറുപടിയാണു ഇപ്പൊ കേട്ടത്'

എനിക്കൊന്നും മനസിലാകുന്നില്ല കൃഷ്‌ണേട്ടാ .തെളിച്ചു പറയൂ.എന്താണ് ഉണ്ടായത്?

'മോന് അറിയാമല്ലോ ജീവിതത്തില്‍ എല്ലാം നേടിയെന്ന് അഹങ്കരിച്ചിരുന്നവനാണ് ഞാന്‍. എന്റെ കുടുംബം ആയിരിന്നു എന്റെ അഹങ്കാരം. അല്ല ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. എന്റെ മകന്റെ ഒരാഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നിന്നിട്ടില്ല. അവനു ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള അവന്റെ വിവാഹത്തിന് പോലും. സുഖമില്ലാതെ അവിടുന്ന് വന്ന ശേഷം ഒരു ഹോസ്പിറ്റലില്‍ പോയി ചെക്കപ്പ് നടത്തിയപ്പോഴാണ് എന്നെ ബാധിച്ചിരിക്കുന്നത് കാന്‍സര്‍ ആണെന്നു മനസിലായത്. നിങ്ങളെയൊന്നും വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാന്‍ ആരെയും ഒന്നും അറിയിക്കാഞ്ഞത്'

ചികിത്സക്കും മറ്റുമായി ഒരുപാട് പണം ചിലവാക്കി. മരുന്നിന്റെ പച്ചയില്‍ ഇപ്പോള്‍ ഈ ശരീരത്തില്‍ അല്‍പം ജീവനുണ്ട് എന്നേയുള്ളു .ശരിക്കും ഒന്നെഴുന്നേറ്റു നില്‍ക്കാനുള്ള ആരോഗ്യം പോലും ഇന്നെനിക്കില്ല. ചോദിക്കുമ്പോള്‍ നല്‍കാന്‍ കൈയില്‍ പണമില്ലാതായപ്പോള്‍ മകനും അവന്റെ ഭാര്യക്കും ഞാന്‍ ഒരു ബാധ്യത ആയി. എന്തിനു എന്റെ ഭാര്യ പോലും എന്നെ അകറ്റി നിര്‍ത്തുന്നു. കുടുംബത്തിന് വേണ്ടി ജീവിതത്തിന്റെ നല്ല സമയം മുഴുവന്‍ കഷ്ടപ്പെട്ട എനിക്ക് അവസാന സമയത്തു സ്വന്തം ഭാര്യ പോലും കൂടെയില്ലാത്ത അവസ്ഥയായി'.

'മകന്റെ ആവശ്യങ്ങള്‍ക്കും ധൂര്‍ത്തിനും പണമില്ലാത്തയപ്പോള്‍ ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം ഓരോന്നായി അവര്‍ വിറ്റു തുലച്ചു. ഇനി ആകെയുള്ളത് ഈ കാണുന്നത് മാത്രമാണ്. ഇപ്പോള്‍ ഈ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാത്തതിന്റെ പേരിലാണ് ഇക്കണ്ട ബഹളം'.

'അവനതു നല്‍കാന്‍ എനിക്ക് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല. പക്ഷെ ഇതും കൂടി വിറ്റാല്‍ പിന്നെ ഈ ആവതില്ലാത്ത ശരീരവുമായി ഞാന്‍ എങ്ങോട്ടു പോകും?
ഒരു മകന്റെ വായില്‍ നിന്ന് ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്തത് പലതും ഞാന്‍ കേട്ടു .എന്നിട്ടും അവനെ ഞാന്‍ വെറുത്തില്ല .ഒരച്ഛനും അതിനു സാധിക്കില്ല അത്രമാത്രം സ്‌നേഹിച്ചിരുന്നു ഞാന്‍ അവനെ'.

മടക്കയാത്രയില്‍ മുഴുവന്‍ കൃഷ്‌ണേട്ടന്‍ പറഞ്ഞ വാക്കുകളായിരിന്നു എന്റെ മനസ്സില്‍. 

'ഇനി എത്ര നാള്‍ ഉണ്ടാകുമെന്നു അറിയില്ല കുഞ്ഞേ. അതാ നീ വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് ഞാന്‍ പറഞ്ഞത് .ഇനി ചിലപ്പോള്‍  എനിക്കതിനു സാധിച്ചില്ലെങ്കിലോ?'

'പക്ഷെ നീ വന്ന ദിവസം എന്തായാലും നന്നായി മോനേ. ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല ഈ ദിവസം'

'ഒരുപാട് ആശകളോടെ സ്‌നേഹിച്ചു ലാളിച്ചു വളര്‍ത്തി വലുതാക്കിയ എന്റെ മോന്‍ ആദ്യമായി അച്ഛന്റെ ദേഹത്ത് കൈ വച്ച ദിവസമാണ് ഇന്ന്. അതിന്റെ കൂടെ ഞാനൊന്നു ചത്ത് കിട്ടണമെന്നുള്ള എന്റെ മകന്റെ പ്രാര്‍ഥന കൂടി കേട്ടപ്പോ നിന്ന നില്‍പ്പില്‍ അങ്ങ് മരിച്ചു പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി മോനേ'.

താങ്ങാവുന്നതിനും അപ്പുറം ആയതു കൊണ്ടാകണം അദ്ദേഹം എന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു. എന്ത് പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കണം എന്നെനിക്കു അറിയില്ലായിരുന്നു.

'എന്തായാലും ഞാന്‍ ഒന്ന് വിളിച്ചപ്പോള്‍ നീ വന്നല്ലോ എനിക്കതു മതി. ചെല്ലു മോനെ അവളും മോനും നിന്നെ കാത്തിരിക്കുന്നുണ്ടാകും'.

'മക്കളെ സ്‌നേഹിക്കരുത് എന്നൊരിക്കലും കൃഷ്‌ണേട്ടന്‍ പറയില്ല പക്ഷെ നാളെ അവര് ആ സ്‌നേഹം തിരിച്ചു തരും എന്ന് പ്രതീക്ഷിച്ചു കൊണ്ട് എന്റെ മോന്‍ ഒരിക്കലും ആരെയും സ്‌നേഹിക്കരുത്'.

അദ്ദേഹം എന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.

എന്റെ മകന്‍. അവനും വളര്‍ന്നിരിക്കുന്നു. ഞാന്‍ അവനെ വാരിയെടുത്തു

കുറച്ചു പണം നിര്‍ബന്ധിച്ചു അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചിട്ട് വിഷമത്തോടെ യാത്ര പറഞ്ഞു ഞാനിറങ്ങി. ഗേറ്റ് കഴിഞ്ഞു ഒന്നുകൂടി ഞാന്‍ അകത്തേക്ക് നോക്കി കൃഷ്‌ണേട്ടന്‍ നിറഞ്ഞ കണ്ണുകളോടെ എന്നെത്തന്നെ നോക്കി അവിടെ നില്പുണ്ടായിരുന്നു.

മടക്കയാത്രയില്‍ മുഴുവന്‍ കൃഷ്‌ണേട്ടന്‍ പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സില്‍. 

മകന്റെ വിശേഷങ്ങള്‍ വാ തോരാതെ സംസാരിച്ചിരുന്ന, അവന്റെ ഓരോ വളര്‍ച്ചയിലും ഊറ്റം കൊണ്ടിരുന്ന, എല്ലാറ്റിനുമുപരി കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന കൃഷ്‌ണേട്ടന്റെ ഇന്നത്തെ അവസ്ഥ എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

കാര്‍ വീടിന്റെ മുറ്റത്തു കയറിയപ്പോഴാണ് ചിന്തകളില്‍ നിന്ന് ഞാനുണര്‍ന്നത്. അവളും മകനും എന്നെ കാത്തു പുറത്തു തന്നെ നില്പുണ്ടായിരുന്നു.

എന്റെ മകന്‍. അവനും വളര്‍ന്നിരിക്കുന്നു. ഞാന്‍ അവനെ വാരിയെടുത്തു. പെട്ടെന്നാണ് കൃഷ്‌ണേട്ടന്റെ വാക്കുകള്‍ ഞെട്ടലോടെ ഞാന്‍ ഓര്‍ത്തത്.

ഞാന്‍ അല്‍പനേരം അവന്റെ മുഖത്തേക്കു നോക്കി. നാളെ നീയും അതുപോലെ ആകുമോ എന്ന ഭാവത്തില്‍.

ആ പിഞ്ചു മനസ്സില്‍ കള്ളമില്ലാത്തതു കൊണ്ടോ, ഒന്നും മനസ്സിലാവാത്തതു കൊണ്ടോ എന്നറിയില്ല നിഷ്‌കളങ്കമായി അവന്‍ എന്നെ നോക്കി ചിരിച്ചു.ഞാന്‍ അവന്റെ മുടിയില്‍ തലോടി. വാത്സല്യത്തോടെ  നെഞ്ചോട് ചേര്‍ത്ത് പിടിച്ച്  ഉമ്മകള്‍ നല്‍കി. 

അവളെയും മോനെയും ചേര്‍ത്ത് പിടിച്ചു ഞാന്‍ അകത്തേക്ക് നടന്നു.

അതെ ഞാനും ഒരു അച്ഛനാണ്. ഞാനും നിന്നെ വിശ്വസിക്കുകയാണ്. ഏതൊരു അച്ഛനും വിശ്വസിക്കും പോലെ ഞാനും ആ വാക്കുകളെ വിശ്വസിക്കുകയാണ്.

'എന്റെ മകന്‍ ഒരിക്കലും അങ്ങനെയാവില്ല'

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

Follow Us:
Download App:
  • android
  • ios