Asianet News MalayalamAsianet News Malayalam

ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍...

വിറ്റാമിന്‍, മിനറല്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു. പാലുത്പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ഫാറ്റി ആസിഡും പ്രജനന പ്രക്രിയയെ സഹായിക്കുന്നു

food items which enhance the possibility for pregnancy
Author
Trivandrum, First Published Jan 2, 2019, 5:59 PM IST

ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം വളരെയധികം സഹായിക്കും. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ മധുരം, പഞ്ചസാരയുടെ അമിത ഉപയോഗം, കൊഴുപ്പ് ധാരാളമുള്ള ആഹാരം എന്നിവയെല്ലാം പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെ ഹാനികരമായി ബാധിച്ചേക്കാം. ബിസ്‌കറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍, അമിതമായ മാംസാഹാരങ്ങള്‍- എന്നിവയെല്ലാം ഹാനികരമാണ്.

വിറ്റാമിന്‍, മിനറല്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു. പാലുത്പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ഫാറ്റി ആസിഡും പ്രജനന പ്രക്രിയയെ സഹായിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഈ സമയത്ത് കൂടുതലായി കഴിക്കേണ്ടത്. മുട്ട, മത്സ്യം, വൈറ്റ് മീറ്റ് എന്നിവയില്‍ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ജീവകങ്ങള്‍ ഉള്‍പ്പടെ ധാരാളം പോഷകം ലഭിക്കും. കാത്സ്യം, പൊട്ടാസ്യം മുതലായ ധാതുക്കളും ധാരാളമായി ലഭിക്കും. ഇതെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്നവയാണ്.

ഇത് കൂടാതെ ഗര്‍ഭധാരണ ശേഷം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകങ്ങള്‍ സഹായിക്കും.

Follow Us:
Download App:
  • android
  • ios