യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

11:37 PM (IST) Apr 01
അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐ എച്ച് സി), ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സമ്മാൻ ക്യാപിറ്റലിൽ 100 കോടി ഡോളറിന്റെ നിക്ഷേപം പൂർത്തിയാക്കും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെയുള്ള അനുമതികൾ ലഭിച്ചതോടെയാണ് ഈ ഏറ്റെടുക്കൽ യാഥാർഥ്യമാകുന്നത്. ഇത് ഇടപാട് ഇന്ത്യൻ വിപണിക്ക് വലിയ ആശ്വാസം നൽകുന്നതാണ്
11:05 PM (IST) Apr 01
10:38 PM (IST) Apr 01
പുതുക്കാട് പാലിയേക്കര മടവാക്കരയില്‍ കൊച്ചി സേലം പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല
10:02 PM (IST) Apr 01
തന്നെ 'സംഘി' എന്ന് വിളിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന് മറുപടിയുമായി എടപ്പാടി പളനിസ്വാമി. വാജ്പേയി സർക്കാരിൽ സ്റ്റാലിന്റെ പിതാവ് കരുണാനിധി സഖ്യകക്ഷിയായിരുന്നത് ഓർമ്മിപ്പിച്ച ഇപിഎസ്, അന്ന് അദ്ദേഹം സംഘിയായിരുന്നോ എന്നും ചോദിച്ചു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് സ്റ്റാലിന്റെ വിമർശനങ്ങളെന്നും ഇപിഎസ് അഭിപ്രായപ്പെട്ടു
09:55 PM (IST) Apr 01
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം, ഇത് തങ്ങളുടെ ശക്തികേന്ദ്രമാണെന്നും വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു
08:50 PM (IST) Apr 01
പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.
08:50 PM (IST) Apr 01
ലഹരിമരുന്ന് വിറ്റുകിട്ടിയ 22,800 രൂപയും എംഡിഎംയുമായി ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
08:25 PM (IST) Apr 01
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസായ സെൻസസ് 2027-ന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് മാതൃകയായി. കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ ആരംഭിക്കും, വ്യക്തികൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള സൗകര്യവുമുണ്ട്
08:01 PM (IST) Apr 01
തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിൻ ഒന്നാമത് തുടരുമ്പോൾ, നടൻ വിജയ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. വിജയിന്റെ തമിഴക വെട്രി കഴകം കന്നി തിരഞ്ഞെടുപ്പിൽ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു
07:49 PM (IST) Apr 01
യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
07:38 PM (IST) Apr 01
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത് അതേ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്ന അഭിഭാഷകൻ. രഞ്ജിത്തിന്‍റെ അറസ്റ്റ് വാർത്ത അറിഞ്ഞതിന് പിന്നാലെ ഐസിസി അംഗത്വം രാജിവെച്ചാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് അഭിഭാഷകൻ മുഹമ്മദ് സിയാദ് വിശദീകരിച്ചു. ഈ നടപടി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്
07:02 PM (IST) Apr 01
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാൽ,വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ
07:00 PM (IST) Apr 01
പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി
06:42 PM (IST) Apr 01
പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും “അഞ്ജലി നായർ” എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
06:20 PM (IST) Apr 01
തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഈ അപ്രതീക്ഷിത നീക്കം നിർണ്ണായക തെരഞ്ഞെടുപ്പിന് മുൻപ് തമിഴ്‌നാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
06:01 PM (IST) Apr 01
ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ്‍സി എസ്‍റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.
05:52 PM (IST) Apr 01
അമേരിക്കൻ പ്രസിഡൻ്റിന്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചു.
05:05 PM (IST) Apr 01
വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ
05:04 PM (IST) Apr 01
അനിൽ അംബാനിക്കെതിരെ പുതിയ കേസ്. എൽഐസി നൽകിയ പരാതിയിൽ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു.
05:01 PM (IST) Apr 01
അസം സ്വദേശി നൂറുൽ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഇയാൾ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
04:58 PM (IST) Apr 01
കോൺഗ്രസ് ഹരിയാനയിലും ബിഹാറിലും സീറ്റ് വിറ്റ് പണമുണ്ടാക്കുകയാണെന്ന് സിപിഎം നേതാവ് എം സ്വരാജ് ആരോപിച്ചു. സിപിഎമ്മിന്റെ വാർത്താസമ്മേളന ചുമതല തനിക്കാണെന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കള്ളൻ ചോദിച്ചാൽ രക്തസാക്ഷി ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു
04:39 PM (IST) Apr 01
എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു രാജ്‍നാഥ് സിങ്. എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കുമെന്ന് ചോദിച്ച രാജ്‍നാഥ് സിങ് അതിന് കെൽപ്പുള്ളത് ബിജെപിക്ക് മാത്രമാണെന്ന് പറഞ്ഞു.
04:25 PM (IST) Apr 01
അങ്ങനെ താൽപര്യമുള്ള മെത്രാൻമാരുണ്ടോയെന്ന് അദ്ദേഹം പറയട്ടെയെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ നിലപാട് വ്യക്തമാക്കി.
04:13 PM (IST) Apr 01
ബിജെപി സർക്കാർ എടുക്കുന്ന നിലപാടുകൾ ക്രിസ്ത്യൻ ന്യൂനപക്ഷം മനസിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളിലെ ജന പങ്കാളിത്തം വോട്ടായിമാറില്ലെന്ന് ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
03:37 PM (IST) Apr 01
പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു
03:25 PM (IST) Apr 01
സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻ്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി അനുവദിച്ചിരിക്കുന്നത്.
03:24 PM (IST) Apr 01
സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും എന്നിട്ടും ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്‍റുകളും കൊടുത്തു കഴിഞ്ഞു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്‍റുകളും കൊടുത്തു കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ബാലഗോപാൽ പറഞ്ഞു.
03:00 PM (IST) Apr 01
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാർട്ടി വിട്ട ജി സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു.
02:50 PM (IST) Apr 01
തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകും. താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വർഗീസിന്റെ പ്രതികരണം.
02:35 PM (IST) Apr 01
തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
02:18 PM (IST) Apr 01
ആശങ്കകൾ പരിഹരിച്ചശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ലോക്സഭയിൽ കൊണ്ടുവരും മുമ്പ് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
02:12 PM (IST) Apr 01
തെരഞ്ഞെടുപ്പിൽ വീണുകിട്ടിയ ആയുധമായ എഫ്സിആർഎ നിയമഭേദഗതി ബിൽ പ്രചാരണരംഗത്ത് സജീവമാക്കി നിർത്താനാണ് ഇടത് വലത് മുന്നണികളുടെ തീരുമാനം. തിരിച്ചടി ഭയന്ന് മാത്രം ബിൽ മാറ്റിവയ്ക്കുകയാണെന്നും ഇരട്ടി പ്രഹരത്തോടെ തിരികെ വരുമെന്നുമാണ് രണ്ട് മുന്നണികളുടെയും പ്രചാരണം.
02:01 PM (IST) Apr 01
എഫ്സിആർഎ നിലവിൽ തന്നെ ശക്തമാണ്. കേന്ദ്രസർക്കാർ അറിയാതെ ഒരു രൂപ പോലും ആർക്കും ലഭിക്കില്ല. കൃത്യം കണക്ക് സമർപ്പിക്കുന്നതാണെന്നും നിയമ ഭേദഗതിയുടെ ആവശ്യകത മനസ്സിലാകുന്നില്ലെന്നും കെസിബിസി വക്താവ് വ്യക്തമാക്കി.
12:56 PM (IST) Apr 01
റോഡരികിൽ നെല്ല് ഉണക്കാനിട്ട കർഷകരെ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു.
12:39 PM (IST) Apr 01
സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും.
12:03 PM (IST) Apr 01
തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ ഇറുദയരാജ്, ന്യൂനപക്ഷക്ഷേമത്തിനായി എന്തും ചെയ്യുന്ന നേതാവാണെന്നും സ്റ്റാലിൻ പ്രശംസിച്ചു. ക്രിസ്ത്യൻ സംഘടനാ നേതാവ് കൂടിയായ ഇറുദയരാജ് ആണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ.
11:43 AM (IST) Apr 01
എഫ്സിആർഎ ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത് ഷായുമായും സംസാരിച്ച് രാജീവ് ചന്ദ്രശേഖർ. ബില്ല് മാറ്റിവെച്ചത് കേരളത്തിലെ ബിജെപി ഘടകത്തിൻ്റെ കൂടി നിലപാട് കണക്കിലെടുത്താണെന്ന് അദ്ദേഹം അറിയിച്ചു.
11:23 AM (IST) Apr 01
തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി തള്ളുകയായിരുന്നു.
11:15 AM (IST) Apr 01
സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രഞ്ജിത്തിനെതിരെയുള്ള പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ലെന്നും നിലവിൽ സ്വീകരിച്ച നടപടികളെ പറ്റി ആക്ഷേപങ്ങൾ ഒന്നുമില്ലെന്നുമായിരുന്നു പ്രതികരണം.
10:52 AM (IST) Apr 01
സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക. ഡയറക്ട്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.