ബിജെപി സർക്കാർ എടുക്കുന്ന നിലപാടുകൾ ക്രിസ്ത്യൻ ന്യൂനപക്ഷം മനസിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളിലെ ജന പങ്കാളിത്തം വോട്ടായിമാറില്ലെന്ന് ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്: ബിജെപി സർക്കാർ എടുക്കുന്ന നിലപാടുകൾ ക്രിസ്ത്യൻ ന്യൂനപക്ഷം മനസിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ബിജെപിയുടെ ന്യൂനപക്ഷ സംരക്ഷണം പ്രചാരവേല മാത്രമാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. എഫ്സിആർഎ നിയമ ഭേദഗതിയിലാണ് പ്രതികരണം.

അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളിലെ ജന പങ്കാളിത്തം വോട്ടായിമാറില്ലെന്ന് ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പേരാമ്പ്രയിലെ സ്ഥാനാർത്ഥിയാണ് ടി പി രാമകൃഷ്ണൻ. വോട്ടർമാർ വീട്ടിലാണ് ഉള്ളതെന്നും അവരെ ഇടതുപക്ഷം നേരിട്ട് കാണുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. രാഹുലിന്റെ പ്രചാരണത്തിൽ ആവേശം കൊള്ളുന്ന ജനങ്ങളെ കണ്ട് ഇടതു മുന്നണി വെപ്രാളപ്പെട്ടെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.