കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും

10:46 PM (IST) Feb 01
കേന്ദ്ര ബജറ്റിനെ 'സാമ്പത്തിക ചതി' എന്ന് വിശേഷിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി. ജി റാം ജി പദ്ധതിയിലെ തട്ടിപ്പും കേരളത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി. ബജറ്റിനെ ന്യായീകരിച്ച രാജീവ് ചന്ദ്രശേഖറിനെയും ബേബി രൂക്ഷമായി പരിഹസിച്ചു
10:12 PM (IST) Feb 01
നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 തൊഴിലാളികളെ നിരാശപ്പെടുത്തിയെന്ന് ബിഎംഎസ്. മിനിമം പെൻഷൻ വർധിപ്പിക്കാത്തതും അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം ഉയർത്താത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘടന കടുത്ത അതൃപ്തി രേഖപ്പെടുത്തി
09:23 PM (IST) Feb 01
അതിവേഗ പാതയുടെ പേരിൽ മെട്രോമാൻ ഇ ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം
08:39 PM (IST) Feb 01
ഡോ. സി ജെ റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബം തീരുമാനമെടുത്തു. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേർന്ന് കമ്പനിയെ നയിക്കുമെന്ന് സഹോദരൻ അറിയിച്ചു
08:02 PM (IST) Feb 01
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സർക്കാരിനെതിരെ 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ കോൺഗ്രസ് പുതിയ സോഷ്യൽ മീഡിയ ക്യാംപെയിൻ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പഴയ വിവാദ പരാമർശം തന്നെ ആയുധമാക്കിയാണ് പ്രതിപക്ഷം പ്രചാരണം നടത്തുന്നത്
07:51 PM (IST) Feb 01
പശ്ചിമ ബംഗാളിലെ എസ്ഐആറിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത സുപ്രീം കോടതിയിൽ ഹർജി നൽകി. അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. തൃണമൂൽ കോൺഗ്രസിൻ്റെ ഹർജി നിലനിൽക്കെയാണ് മുഖ്യമന്ത്രിയും കോടതിയെ സമീപിച്ചത്
06:52 PM (IST) Feb 01
സി ജെ റോയിയുടെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് മകൻ രോഹിത്. തന്റെ അച്ഛൻ വലിയ മനുഷ്യനായിരുന്നുവെന്നും കുടുംബത്തിനുണ്ടായ നഷ്ടം വിവരിക്കാനാകില്ലെന്നും രോഹിത് പറഞ്ഞു. 'ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് ഒന്നും പറഞ്ഞിരുന്നില്ല'
06:04 PM (IST) Feb 01
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി രംഗത്ത്. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും ചോദിച്ചു
05:15 PM (IST) Feb 01
വ്യവസായ പ്രമുഖൻ സി ജെ റോയിക്ക് ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബെംഗളുരുവിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് ശേഷം നടന്ന സംസ്കാര ചടങ്ങുകൾ വികാര നിർഭരമായി
04:36 PM (IST) Feb 01
നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. എയിംസ്, റെയിൽവേ വികസനം, വിഴിഞ്ഞം പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടുവെന്നും ഇത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു
02:55 PM (IST) Feb 01
മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം.
02:35 PM (IST) Feb 01
മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഒളിവിൽ പോയ മുന്നൂർ സ്വദേശി ഇർഫാനായി അന്വേഷണം തുടരുന്നു.
01:00 PM (IST) Feb 01
കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണനയിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും ഇത് നിരാശാജനകമാണെന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
12:42 PM (IST) Feb 01
1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്
12:07 PM (IST) Feb 01
തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി യൂണിയൻ ബജറ്റ് 2026. കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി
12:01 PM (IST) Feb 01
ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും പ്രഖ്യാപനങ്ങൾ. പുതിയ മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് പിന്തുണ നൽകും.
11:27 AM (IST) Feb 01
സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്ക് ഊന്നൽ നൽകി കേന്ദ്ര ബജറ്റ്. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു
11:07 AM (IST) Feb 01
കേരള സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്നും അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10:57 AM (IST) Feb 01
കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ.പറഞ്ഞു. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
10:14 AM (IST) Feb 01
സിനിമക്കഥകളെ വെല്ലുന്ന ജീവിതകഥാണ് ജെഫ്രി എപ്സ്റ്റീന്‍റേത്. അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞയാൾ. ആരാണ് ജെഫ്രി എപ്സ്റ്റീൻ?
10:10 AM (IST) Feb 01
കെ റെയിൽ അടഞ്ഞ അധ്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
10:09 AM (IST) Feb 01
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി. നിർമല സീതാരാമന് രാഷ്ട്രപതി മധുരം നൽകുകയും ചെയ്തു.
09:40 AM (IST) Feb 01
സൗദി എയര്‍ലൈൻസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തു. പത്തുവര്‍ഷത്തിനുശേഷം ഇടവേളയ്ക്കുശേഷമാണ് സൗദി എയര്‍ലൈന്‍സ് സർവീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക
09:12 AM (IST) Feb 01
വെട്ടിച്ചിറയിൽ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് പൊലീസ് പിടിയിലായത്
08:12 AM (IST) Feb 01
പുതുതായി പണിയുന്ന തിയേറ്റർ കോംപ്ലക്സുകളുടെ വരുമാനം വീതംവെയ്ക്കുന്നതിൽ ചലച്ചിത്ര വികസന കോർപ്പറേഷനും കിഫ്ബിയും തമ്മിൽ തർക്കം. കിഫ്ബി വായ്പ ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിന് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
07:44 AM (IST) Feb 01
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്
07:39 AM (IST) Feb 01
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും
07:24 AM (IST) Feb 01
താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലെന്ന് പിണറായി വിജയൻ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ ഇൻഫാം രജത ജൂബിലി സമാപനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം
07:16 AM (IST) Feb 01
കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്
06:58 AM (IST) Feb 01
തെരഞ്ഞെടുപ്പിൽ 50 വയസിൽ താഴെ പ്രായമുള്ള 50 ശതമാനം പേരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും കേരളത്തിൽ അടിച്ചേൽപ്പിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു
06:46 AM (IST) Feb 01
മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു
06:20 AM (IST) Feb 01
മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു
06:04 AM (IST) Feb 01
കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്
05:49 AM (IST) Feb 01
ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നൽകും
05:30 AM (IST) Feb 01
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കുടുംബം ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.