LIVE NOW
Published : Jan 15, 2026, 09:24 AM ISTUpdated : Jan 15, 2026, 01:41 PM IST

Malayalam News Live: ഇഡി vs മുഖ്യമന്ത്രി പോരാട്ടം, അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി; റെയ്ഡ് തടഞ്ഞ മമതക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി, വാദം തുടരും

Summary

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം തന്നെ കുതിപ്പ് തുടങ്ങി കോഴിക്കോട്. കണ്ണൂരാണ് തൊട്ടുപിന്നിൽ. തൃശ്ശൂർ മൂന്നാം സ്ഥാനത്താണ്.  

ED vs Mamata Banerjee

01:41 PM (IST) Jan 15

ഇഡി vs മുഖ്യമന്ത്രി പോരാട്ടം, അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി; റെയ്ഡ് തടഞ്ഞ മമതക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി, വാദം തുടരും

മമത ബാനർജി ഇഡി റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. റെയ്ഡ് തടഞ്ഞ മുഖ്യമന്ത്രിക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി തിരഞ്ഞെടുപ്പ് രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമിച്ചതെന്ന് മമത

Read Full Story

01:32 PM (IST) Jan 15

'സ്വന്തം താടി താങ്ങാൻ കഴിയാത്തവർ എങ്ങനെ അങ്ങാടി താങ്ങും'; കോണ്‍ഗ്രസിനെതിരെ വിഎൻ വാസവൻ

സുനിൽ കനഗോലുവിന്‍റെ നിര്‍ദേശ പ്രകാരമാണ്കേ രള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ വാര്‍ത്ത നൽകിയതെന്ന് മന്ത്രി വിഎൻ വാസവൻ. ഇക്കാര്യത്തിൽ കോണ്‍ഗ്രസിലെ അടി ആദ്യം തീരട്ടെയെന്നും വിഎൻ വാസവൻ പറഞ്ഞു

Read Full Story

01:04 PM (IST) Jan 15

'എനിക്കറിയില്ല, ആരും എന്നോട് സംസാരിച്ചിട്ടില്ല', സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. സഞ്ജുവിൻ്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Read Full Story

12:57 PM (IST) Jan 15

കെഎഫ്‍സി വായ്പാ തട്ടിപ്പ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കെഎഫ്സി വായ്പാ തട്ടിപ്പിലെ എഫ്ഐആർ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹ‍‍‍ർജയിൽ പരാതിക്കാരനെ കക്ഷിയാക്കി ഹൈക്കോടതി. വിജിലൻസ് എടുത്ത് കേസിലെ പരാതിക്കാരനും കൊല്ലത്തെ വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനെയാണ് കക്ഷിയാക്കിയത്

Read Full Story

12:48 PM (IST) Jan 15

തന്ത്രിയെ സംരക്ഷിക്കില്ല, 'തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ, കുറ്റക്കാരെ പിടികൂടണം'; ആചാരലംഘനം കുറ്റമെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് പിണറായി - ബിജെപി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു

Read Full Story

12:46 PM (IST) Jan 15

തടവുകാരുടെ വേതന വർധനവ്; 'ജയിലിലുള്ളത് പാവങ്ങൾ,എതിർക്കുന്നത് തെറ്റായ നിലപാട്', പ്രതികരിച്ച് ഇപി ജയരാജൻ

ജയിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്

Read Full Story

12:08 PM (IST) Jan 15

എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദേശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. 

Read Full Story

12:05 PM (IST) Jan 15

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല.

Read Full Story

11:46 AM (IST) Jan 15

ശബരിമല സ്വർണക്കൊള്ള - ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ല; വേണ്ടത് മാനുഷിക പരിഗണനയാണെന്ന് ബിനോയ് വിശ്വം

അറസ്റ്റിലായ ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. കുറ്റം ചെയ്തുവെന്ന് വ്യക്തമായാൽ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

11:28 AM (IST) Jan 15

ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു, വ്യോമ പാത അടച്ചതോടെ പ്രതിസന്ധി രൂക്ഷം; അമേരിക്കയിലേക്കുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ഇറാനിലെ സംഘർഷാവസ്ഥയെ തുടർന്ന് വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ അമേരിക്കയിലേക്കുള്ള പ്രധാന സർവീസുകൾ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു

Read Full Story

10:47 AM (IST) Jan 15

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം

Read Full Story

10:28 AM (IST) Jan 15

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; വിചിത്ര നിർദേശവുമായി എംആർ അജിത്കുമാർ

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും നിർദേശം. 

Read Full Story

10:11 AM (IST) Jan 15

കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതായി പ്രചാരണം; നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

കോൺ​ഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്.

Read Full Story

09:34 AM (IST) Jan 15

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനം; കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ അവയവം തിരുവനന്തപുരത്തെത്തിക്കും

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ  അവയവം ദാനം ചെയ്യും. വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും

Read Full Story

09:29 AM (IST) Jan 15

കൊല്ലത്ത് കായിക വിദ്യാർത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.

Read Full Story

09:27 AM (IST) Jan 15

ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും

ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക.

Read Full Story

09:26 AM (IST) Jan 15

ഇറാനിൽ കൊല്ലപ്പെട്ടവർ 3400 കടന്നു

സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 8 മുതൽ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്.

Read Full Story

09:26 AM (IST) Jan 15

ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു

നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി.

Read Full Story

09:25 AM (IST) Jan 15

കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ 11 ആം പ്രതി കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി, റിമാൻഡ് നടപടികൾ പൂർത്തിയാക്കും.

Read Full Story

09:25 AM (IST) Jan 15

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം

കുമ്പള ആരിക്കാടി ടോൾ ഗേറ്റ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസ്. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Read Full Story

09:24 AM (IST) Jan 15

കുതിപ്പ് തുടങ്ങി കോഴിക്കോട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം തന്നെ കുതിപ്പ് തുടങ്ങി കോഴിക്കോട്. കണ്ണൂരാണ് തൊട്ടുപിന്നിൽ. തൃശ്ശൂർ മൂന്നാം സ്ഥാനത്താണ്.


More Trending News