കോഴിക്കോട് സെഷൻസ് കോടതിയുടേതാണ് നടപടി. ഫ്രഷ് കട്ട് കേസിൽ ആദ്യമായാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 21 നാണ് ഫ്രഷ് കട്ട്‌ സമരം അക്രമാസക്തമായത്. ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ചതിൽ 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ ഇട്ട കേസിൽ പ്രതി ചേർത്തയാൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. താമരശ്ശേരി സ്വദേശി സാജിറിനാണ് ജാമ്യം നൽകിയത്. കോഴിക്കോട് സെഷൻസ് കോടതിയുടേതാണ് നടപടി. ഫ്രഷ് കട്ട് കേസിൽ ആദ്യമായാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 21 നാണ് ഫ്രഷ് കട്ട്‌ സമരം അക്രമാസക്തമായത്. ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ചതിൽ 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്ലാന്റിനു മുന്നിൽ നടന്ന സമരത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

YouTube video player